കൊവിഷീല്‍ഡിന് പ്രതിരോധം കുറയുന്നു; ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമെന്ന് പഠനം
ഭുവനേശ്വര്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നുവെന്ന് പഠനം. വാക്‌സിന്‍ ദീര്‍ഘകാലം കൊവിഡില്‍നിന്ന് സംരക്ഷണം നല്‍കുമോയെന്ന ആശങ്കയാണ് പുതിയ പഠനറിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. ഇതിനെ നേരിടാന്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ കൂടി അനിവാര്യമാകുമെന്നാണ് വിദഗ്ധാഭിപ്രായം.
ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരെയാണ് പഠനവിധേയമാക്കിയത്. ഇവരില്‍ കൊവിഡിനെതിരേ പ്രവര്‍ത്തിക്കേണ്ട ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി കണ്ടെത്തി. വാക്‌സിനെടുത്ത് നാലുമാസത്തിനു ശേഷമാണ് ഈ കുറവ്. ചില പാശ്ചാത്യ രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും ഈ മാതൃകയില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമെന്നും സെന്ററിലെ ഡയരക്ടര്‍ സംഘമിത്ര പതി പറഞ്ഞു.
ആറുമാസത്തിന് ശേഷം വീണ്ടും ആന്റിബോഡി പരിശോധന നടത്തിയാലേ ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമോ ഇല്ലയോ എന്ന് വ്യക്തത വരുത്താനാകൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠനം നടത്തുന്നുണ്ട്. കഴിഞ്ഞമാസം ബ്രിട്ടീഷ് ഗവേഷകരുടെ പഠനത്തിലും ഫൈസര്‍, ആസ്ട്രസെനക (കൊവിഷീല്‍ഡ്) എന്നിവയുടെ കാര്യശേഷി ആറുമാസത്തിനകം മങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഭുവനേശ്വറില്‍ നടന്ന പഠനത്തിനു വിധേയരായ 614 പേരില്‍ 308 പേരും കൊവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിച്ചത്.
കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് താരതമ്യേന ആന്റിബോഡി ശേഷി കൂടുതലാണ്. വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുകയോ വാക്‌സിന്‍ നവീകരിക്കാന്‍ പദ്ധതി തയാറാക്കുകയോ ചെയ്യണമെന്നാണ് പഠന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. ഇതിനകം രാജ്യത്തെ 60 ശതമാനം പേരും ആദ്യഡോസ് വാക്‌സിനും 19 ശതമാനം പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."