സി.പി.എമ്മിന് ലീഗിനോട് പ്രേമം; ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞത് സി.പി.എമ്മെന്ന് കെ സുധാകരന്
തിരുവനന്തപുരം: ശശി തരൂരുമായി പ്രശ്നങ്ങളില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്. ഡല്‍ഹിയില്‍ വെച്ച് തരൂരുമായി ചര്‍ച്ച ചെയ്ത് എല്ലാം പറഞ്ഞ് അവസാനിപ്പിച്ചു. പാര്‍ട്ടിയും തരൂരും ഒറ്റക്കെട്ടായി മുന്നോട്ടുപോകും. തരൂരിന് ജനങ്ങളിലുള്ള സ്വാധീനം പാര്‍ട്ടി പ്രയോജനപ്പെടുത്തും. തരൂര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാണെന്നും രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെ സുധാകരന് പറഞ്ഞു.
സി.പി.എമ്മിന് ലീഗിനോട് പ്രേമം. രണ്ടുപേര്‍ക്കും പ്രേമം ഉണ്ടായാലല്ലേ കാര്യം നടക്കൂവെന്ന് കെ.സുധാകരന്. ലീഗുകാര്‍ വര്‍ഗീയവാദികളെന്ന് പറഞ്ഞത് സി.പി.എമ്മാണെന്നും സുധാകരന് പറഞ്ഞു.
ഗോവിന്ദന് പറഞ്ഞതാണോ പിണറായി പറഞ്ഞതാണോ ശരിയെന്ന് ജനം വിലിയിരുത്തും. പിണറായിക്ക് പഴയ നിലപാട് തന്നെയാണോ ലീഗിനോട് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണം. പിണറായിക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത മാങ്ങ പുളിക്കുമെന്നും സുധാകരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."