നിയമനടപടി സ്വീകരിക്കണം: സമസ്ത അവകാശ സംരക്ഷണ സമിതി
കോഴിക്കോട്: കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തവിധം വര്‍ഗീയധ്രുവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്വേഷ പ്രചാരകര്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്ത അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
പാലാ ബിഷപ്പും താമരശ്ശേരി രൂപതയും ചില വര്‍ഗീയവാദികളും ഇസ്‌ലാമിക സമൂഹത്തിനെതിരേ വ്യാപകമായി വിദ്വേഷം പ്രചരിപ്പിക്കുകയാണ്.
പൊതുസമൂഹത്തിനിടയില്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തില്‍ വൈരമുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കത്തെ സര്‍ക്കാര്‍ ഗൗരവമായി കാണണം. താമരശേരി രൂപതയുടെ കീഴില്‍ പുറത്തിറക്കിയ വേദപാഠപുസ്തകത്തില്‍ ഇസ്‌ലാമിനെ വളരെ മോശമയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പുസ്തകം അടിയന്തരമായി കണ്ടുകെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇസ്‌ലാമിനെതിരേ വ്യാപകമായ കുപ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ 19ന് വൈകിട്ട് മൂന്നിന് ഞായാറാഴ്ച കോഴിക്കോട്ട് ജിഹാദ്: വിദ്വേഷ പ്രചരണം, യാഥാര്‍ഥ്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.
യോഗത്തില്‍ ചെയര്‍മാന്‍ ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍ അധ്യക്ഷനായി. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി സംസാരിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും സത്താര്‍ പന്തല്ലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."