HOME
DETAILS

പീഡനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ഷാർജയിൽ കനാഫ് വരുന്നു

  
backup
November 12 2023 | 13:11 PM

kanaf-comes-to-sharjah-to-protect-children-from-abuse

ഷാർജ:യുഎഇയിൽ കുട്ടികൾക്കെതിരായ അതിക്രമം വർധിച്ച പശ്ചാത്തലത്തിൽ പീഡനത്തിനിരയായ കുട്ടികളെ സംരക്ഷിക്കുന്നതിനായി ഷാർജയിൽ പുതിയ കേന്ദ്രം (കനാഫ്) ആരംഭിക്കുന്നു.

ശാരീരികവും ലൈംഗികവുമായി ദുരുപയോഗത്തിന് ഇരയായ എല്ലാ രാജ്യക്കാരായ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കേന്ദ്രത്തിന്റെ സഹായം തേടാം. അടുത്ത ആഴ്ച തുറക്കുന്ന കേന്ദ്രത്തിൽ ഇത്തരം കുട്ടികൾക്ക് മാനസിക, സാമൂഹിക, നിയമ പിന്തുണ നൽകുകയാണ് ലക്ഷ്യം. ദുരുപയോഗത്തിൽ നിന്ന് ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ചൈൽഡ് സേഫ്റ്റി ഡിപ്പാർട്മെന്റ് ഡയറക്ടറും കനാഫ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാനുമായ ഹനാദി അൽ യാഫെ പറഞ്ഞു.

2022ൽ 3,487 കേസുകൾ റിപ്പോർട്ടുകൾ ചെയ്തു. 2021ൽ ഇതു 2,168 ആയിരുന്നു. കഴിഞ്ഞ വർഷം നാലാം പാദത്തിൽ മാത്രം 1,449 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബങ്ങളിൽ നിന്നും സ്കൂളുകളിൽനിന്നും കുട്ടികളിൽ നിന്നുമായി പീഡനമേറ്റവരാണിവർ. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ബ്ലാക്ക് മെയിലിങും ഇതിൽ ഉൾപ്പെടും.

പൊലീസ്, പ്രോസിക്യൂഷൻ, സോഷ്യൽ സർവീസ്, ആരോഗ്യ,വിദ്യാഭ്യാസ, സുരക്ഷാ വിഭാഗങ്ങൾ എന്നീ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന സംഘമായിരിക്കും കുട്ടികളുടെ ക്ഷേമംഉറപ്പാക്കുക. മാനസികാരോഗ്യ കൺസൽറ്റന്റുമാർ, കോഓർഡിനേറ്റർമാർ, ചൈൽഡ് കെയർ സ്പെഷലിസ്റ്റുകൾ എന്നിവരുംസംഘത്തിലുണ്ടാകും. കുട്ടികളുടെ മാനുഷിക, നിയമ അവകാശങ്ങൾസംരക്ഷിച്ചായിരിക്കും തുടർ നടപടികൾ ശാരീരിക അവശതകൾ അനുഭവിക്കുന്ന കുട്ടിയെ വിഡിയോ കോൺഫറൻസ് വഴിയായിരിക്കും കോടതി വിസ്തരിക്കുക. മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിലാവും ചോദ്യം ചെയ്യൽ.2016 മാർച്ച് 8ന് പുറപ്പെടുവിച്ച ബാലാവകാശ സംരക്ഷണ നിയമം (വദീമ ലോ) 36-ാം വകുപ്പ് അനുസരിച്ച് മാതാപിതാക്കൾ കുട്ടിയെ ദേഹോപദ്രവം ചെയ്യുകയോ ശാരീരികമായോ മാനസ്സികമായോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.

നിയമലംഘകർക്ക് 50,000 മുതൽ 10 ലക്ഷം ദിർഹം വരെ പിഴയോ തടവോ അനുഭവിക്കേണ്ടിവരും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ചായിരിക്കും ശിക്ഷയുടെ തോത് നിശ്ചയിക്കുക. പരാതികൾ അറിയിക്കാനായി ഈ നമ്പറിൽ-800 700 ബന്ധപ്പെടുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  10 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  10 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  10 days ago
No Image

എലത്തൂരില്‍ വീണ്ടും ഇന്ധനച്ചോര്‍ച്ചയെന്ന് നാട്ടുകാര്‍; ഇന്ന് സംയുക്ത പരിശോധന

Kerala
  •  10 days ago
No Image

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

Kerala
  •  10 days ago
No Image

കളര്‍കോട് അപകടം: കാറോടിച്ച വിദ്യാര്‍ഥിയെ പ്രതിചേര്‍ക്കും, ബസ് ഡ്രൈവറെ ഒഴിവാക്കി

Kerala
  •  10 days ago
No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  10 days ago