സിഎച്ച് ഫൗണ്ടേഷന്‍ പ്രഥമ പുരസ്‌കാരം എം.എ യൂസുഫലിക്ക് സമ്മാനിച്ചു
ദുബൈ: സിഎച്ച് മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങളടങ്ങിയ സിഎച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം പത്മശ്രീ എം.എ യൂസുഫലിക്ക് ഡോ. എം.കെ മുനീര്‍ എംഎല്‍എ ജനനിബിഢമായ പ്രൗഢ ചടങ്ങില്‍ സമ്മാനിച്ചു. ദുബൈ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ 'റിഫ്‌ളക്ഷന്‍സ് ഓണ്‍ സിഎച്ച്' എന്ന അനുസ്മരണ പരിപാടിയിലാണ് പുരസ്‌കാരം കൈമാറിയത്.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ദേശീയ ജന.സെക്രട്ടറിയും കേരള പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. പത്മശ്രീ എം.എ യൂസുഫലി മറുപടി പ്രസംഗം നടത്തി.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും സിഎച്ച് ഫൗണ്ടേഷന്‍ ഏകാംഗ ജൂറിയുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എംപി, മന്ത്രി പി.എ മുഹമ്മദ് റിയാസ്, ഷിബു ബേബി ജോണ്‍, ഡോ. ആസാദ് മൂപ്പന്‍, എന്‍.എ ഹാരിസ് എംഎല്‍എ, അച്ചു ഉമ്മന്‍, ഡോ. ഫൗസിയ ഷെര്‍ഷാദ്, പി.എം.എ ഗഫൂര്‍ പ്രസംഗിച്ചു. എം.വി ശ്രേയംസ്‌കുമാര്‍ എംപി, സി.പി സൈതലവി, നജീബ് കാന്തപുരം എംഎല്‍എ, ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, പി.കെ അന്‍വര്‍ നഹ, പി.കെ ആഷിഖ്, ഷംലാല്‍ അഹമ്മദ്, പി.എ സല്‍മാന്‍ ഇബ്രാഹിം, ശുഐബ് അബ്ദുറഹിമാന്‍, പൊയില്‍ അബ്ദുല്ല, സൈനുല്‍ ആബിദീന്‍ സഫാരി, ഇബ്രാഹിം മുറിച്ചാണ്ടി, നവാസ് പൂനൂര്‍, തമീം ടി.എം.ജി ഗ്രൂപ്, നഈം മൂസ, ഷബീര്‍ മണ്ടോളി, തന്‍വീര്‍ അറക്കല്‍, റിയാസ് ചേലേരി, ഇസ്മായില്‍ എലൈറ്റ്, എ.കെ അബ്ദുറഹിമാന്‍, കുഞ്ഞമ്മദ് പേരാമ്പ്ര, ഷറഫുദ്ദീന്‍ കണ്ണേത്ത്, എം.എ സിറാജ് അബൂബക്കര്‍, പി.ടി അസൈനാര്‍, അബ്ദുല്ല നൂറുദ്ദീന്‍, സലാം പാപ്പിനിശ്ശേരി, ആഷിഖ് ചെലവൂര്‍, ബ്രസീലിയ ഷംസുദ്ദീന്‍, സിഎച്ചിന്റെ പുത്രിമാരായ ഫൗസിയ, ശരീഫ, മരുമക്കളായ ഡോ. അഹമ്മദ് ശരീഫ്, പി.എ ഹംസ, സിഎച്ചിന്റെ പേരക്കുട്ടികളായ ഡോ. ജൗഹര്‍ ശരീഫ്, ജാസിര്‍ ശരീഫ്, അബ്ദുള്ള ഫാദി, ഡോ. മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് മിന്നാഹ് എന്നിവര്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സിഎച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കോ-ചെയര്‍മാന്‍ ഡോ. മുഹമ്മദ് മുഫ്‌ലിഹ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ സ്വാഗതവും ട്രഷറര്‍ ഫിറോസ് അബ്ദുല്ല നന്ദിയും പറഞ്ഞു.
സിഎച്ച് ഫൗണ്ടേഷന്‍, സ്വാഗതസംഘം ഭാരവാഹികളായ ഇസ്മായില്‍ ഏറാമല, ഫിറോസ് അബ്ദുല്ല, സല്‍മാന്‍ ഫാരിസ്, വി.കെ.കെ റിയാസ്, അഷ്‌റഫ് പള്ളിക്കര, ഡോ. ഫിയാസ്, സമീര്‍ മനാസ്, റാഷിദ് കിഴക്കയില്‍, നാസിം പാണക്കാട്, കെ.സി സിദ്ദീഖ്, ജസീല്‍ കായണ്ണ, സി.കെ.സി ജമാല്‍, സി.ഫാത്തിഹ്, അസീസ് കുന്നത്ത്, ഗഫൂര്‍ പാലോളി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സിഎച്ച് പ്രചോദിപ്പിച്ച നേതാവ്: എം.എ യൂസുഫലി
ദുബൈ: സിഎച്ച് മുഹമ്മദ് കോയ എന്ന പ്രതിഭാശാലി കുട്ടിക്കാലം മുതല്‍ക്കേ തന്നെ പ്രചോദിപ്പിച്ച വാഗ്‌ധോരണിയുടെ നേതാവായിരന്നെന്ന് പത്മശ്രീ എം.എ യൂസുഫലി അഭിപ്രായപ്പെട്ടു. ചെറുപ്പ കാലത്ത് ഞാനദ്ദേഹത്തിന്റെ ഒരു ഫാന്‍ ആയിരുന്നു. സിഎച്ച് പ്രസംഗിക്കുന്നത് പോലെ നല്ലൊരു പ്രസംഗകനാവണമെന്നാണ് ഞാന്‍ മോഹിച്ചത്. വക്കീല്‍ പഠനം നടത്തണമെന്നൊരു ആഗ്രഹവും മനസ്സിലുണ്ടായിരുന്നു. എന്നാല്‍, ദൈവനിയോഗത്താല്‍ ഞാന്‍ ബിസിനസ് മേഖലയിലാണ് എത്തിയത്. ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നന്മ ചെയ്യാന്‍ സാധിക്കുന്നുവെങ്കില്‍ അല്ലാഹുവിന്റെ കാരുണ്യംകൊണ്ട് മാത്രം സംഭവിക്കുന്നതാണ്.
സ്രഷ്ടാവില്‍ നിന്നുള്ള പ്രതിഫലം മാത്രമാണ് ലക്ഷ്യം. വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരുമൊക്കെ ചുറ്റുമുണ്ടായാലും നല്ല നിയ്യത്തുണ്ടെങ്കില്‍ നന്മ ചെയ്യുന്ന കാര്യത്തില്‍ നിന്ന് അവര്‍ക്കാര്‍ക്കും പിറകോട്ട് വലിക്കാനോ തളര്‍ത്താനോ കഴിയില്ല.
പാണക്കാട് കുടുംബവുമായുള്ള ആദരവും ആത്മബന്ധവും എക്കാലവും തുടരാന്‍ കഴിയുന്നുവെന്നത് തനിക്കുള്ള അനുഗ്രഹമായി കാണുന്നുവെന്നും സിഎച്ചിന്റെ കുടുംബം സ്‌നേഹത്തോടെ സമ്മാനിച്ച പുരസ്‌കാരം ഏറ്റവും മഹത്തായ അംഗീകാരമായി താന്‍ കണക്കാക്കുന്നുവെന്നും
അദ്ദേഹം പറഞ്ഞു.
സഎച്ച് കാന്റീന്‍: എംഎ യൂസുഫലി 2 കോടി രൂപ വാഗ്ദാനം ചെയ്തു
ദുബൈ: സിഎച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തന പദ്ധതികളില്‍ പ്രധാന ഇനമായ സിഎച്ച് കാന്റീന്‍ എന്ന പേരില്‍ ആരംഭിക്കുന്ന സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്ക് പത്മശ്രീ എം.എ യൂസുഫലി 2 കോടി രൂപ വാഗ്ദാനം ചെയ്തു. ദുബൈയില്‍ നടന്ന 'റിഫ്‌ളക്ഷന്‍സ് ഓണ്‍ സിഎച്ച്' അനുസ്മരണ പരിപാടിയില്‍ സിഎച്ചിന്റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച് പ്രസംഗിക്കവെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. സിഎച്ച് ഫൗണ്ടേഷന്‍ നിരവധി പ്രവര്‍ത്തന പദ്ധതികളാണ് സമൂഹ നന്മക്കായി നടപ്പാക്കാന്‍ പോകുന്നത്. ഡോ.എം.കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് സിഎച്ച് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.
കേരളം എക്കാലവും സിഎച്ചിനോട് കടപ്പെട്ടിരിക്കുന്നു:
സാദിഖലി തങ്ങള്‍
ദുബൈ: കേരളം എക്കാലവും സിഎച്ചിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സിഎച്ച് ഫൗണ്ടേഷന്‍ ദുബൈയില്‍ സംഘടിപ്പിച്ച 'റിഫ്‌ളക്ഷന്‍സ് ഓണ്‍ സിഎച്ച്' എന്ന അവാര്‍ഡ് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
സഹിഷ്ണുതയും സഹവര്‍ത്തിത്വവും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തെ കേരളത്തില്‍ വാര്‍ത്തെടുക്കാന്‍ സിഎച്ചിന് സാധിച്ചുവെന്നത് കൊണ്ടാണത്. വിദ്യാഭ്യാസ പുരോഗതി നേടിയും പരസ്പര സൗഹാര്‍ദത്തോടെ ജീവിച്ചും മാതൃക കാണിക്കാന്‍ കേരളത്തിന് സാധിക്കുന്നത് സിഎച്ച് മുഹമ്മദ് കോയ നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. വര്‍ഗീയതയെയും വിദ്വേഷത്തെയും സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കി സാംസ്‌കാരികമായ ഒരു മുന്നേറ്റത്തിന് അവരെ പ്രേരിപ്പിക്കാന്‍ സിഎച്ചിന്റെ പ്രസംഗവും എഴുത്തും സഹായിച്ചു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും മികച്ച ഭരണാധികാരി എന്ന നിലക്കും എക്കാലവും സിഎച്ചിന്റെ നാമം മലയാളിയുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരിക്കും. മനുഷ്യരെ ഒന്നായി കാണാനും ഒരുമിപ്പിച്ച് നിര്‍ത്താനും പരിശ്രമിച്ച നവോത്ഥാന ശില്‍പ്പിയായ സിഎച്ചിന്റെ പേരിലുള്ള അവാര്‍ഡ് മനുഷ്യ സ്‌നേഹിയായ എം.എ യൂസുഫലിക്ക് നല്‍കുന്നുവെന്നതില്‍ അത്യധികം ആഹ്‌ളാദമുണ്ടെന്നും തങ്ങള്‍ വ്യക്തമാക്കി.
സിഎച്ച് മതസൗഹാര്‍ദത്തിന് ഊന്നല്‍ നല്‍കി:
പി.കെ കുഞ്ഞാലിക്കുട്ടി
ദുബൈ: മതസൗഹാര്‍ദത്തിന് ഊന്നല്‍ നല്‍കിയുള്ള വാക്കും പ്രവൃത്തിയുമായിരുന്നു സിഎച്ച് മുഹമ്മദ് കോയ തന്റെ ജീവിത കാലത്ത് നടത്തിയിരുന്നതെന്നും, കേരളത്തിന്റെ
പ്രബുദ്ധമായ സാംസ്‌കാരിക വളര്‍ച്ചക്ക് സിഎച്ച് നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിഎച്ചിന്റെ പേരിലുള്ള അവാര്‍ഡ് ഏറ്റവും അര്‍ഹതപ്പെട്ട ഒരു കയ്യിലേക്കാണ് സിഎച്ചിന്റെ കുടുംബം ഏല്‍പ്പിച്ചിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എം.എ യൂസുഫലി സമൂഹത്തിന് വേണ്ടി ചെയ്യുന്ന നാനോന്മുഖമായ സഹായങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്. മനുഷ്യത്വമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."