ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡ് 2024: വേദി ബംഗളൂരു
പുരസ്‌കാരത്തിന് രണ്ടര ലക്ഷം ഡോളര്‍ സമ്മാനത്തുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി.
നഴ്‌സുമാര്‍ക്ക് www.asterguardians.com വഴി നോമിനേഷനുകള്‍ സമര്‍പ്പിക്കാം.
ദുബൈ: പ്രമുഖ ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഉദ്യമമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡ് 2024ന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി 2023 ഡിസംബര്‍ 15 വരെ നീട്ടി. 130ലധികം രാജ്യങ്ങളിലെ നഴ്‌സുമാരില്‍ നിന്ന് 40,000ത്തിലധികം രജിസ്‌ട്രേഷനുകളോടെ മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കുളളില്‍ തന്നെ കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകളുടെ എണ്ണത്തിന് അടുത്തെത്തിയിരിക്കുകയാണ് ഇത്തവണത്തെ അപേക്ഷകള്‍. ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്ക് www.asterguardians.com എന്ന സമര്‍പ്പിത പ്‌ളാറ്റ്‌ഫോം വഴി ഇനിയും നോമിനേഷനുകള്‍ സമര്‍പ്പിക്കാം.
'വണ്‍ എര്‍ത്, വണ്‍ ഹെല്‍ത്' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിനനുസൃതമായി ഇന്ത്യയുടെ സജീവമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തെ പൊതുസമൂഹത്തിലേക്ക് അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, അവാര്‍ഡിന്റെ മൂന്നാം പതിപ്പ് 2024 മേയില്‍ ബംഗളൂരുവില്‍ നടക്കും. 2023 മേയിലെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ലണ്ടനിലാണ് അവാര്‍ഡിന്റെ രണ്ടാം പതിപ്പ് നടന്നത്. യുകെയില്‍ നിന്നുള്ള നഴ്‌സ് മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡാണ് രണ്ടാമത്തെ എഡിഷനില്‍ അവാര്‍ഡ് ജേതാവായത്.
നഴ്‌സുമാര്‍ ആരോഗ്യ സംരക്ഷണ സംവിധാനത്തിലെ നിശ്ശബ്ദ നായകരാരാണെന്നും, അവര്‍ രോഗികളോട് പ്രകടിപ്പിക്കുന്നത് സമാനതകളില്ലാത്ത കരുതലും പ്രതിബദ്ധതയുമാണെന്നും ഇതുസംബന്ധിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.
മി ഡില്‍ ഈസ്റ്റ്, ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആഫ്രിക്ക, അമേരിക്ക, യൂറോപ് എന്നിവയുള്‍പ്പെടെ വിവിധ ഭൂപ്രദേശങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ 2024ലെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്‌ളോബല്‍ നഴ്‌സിംഗ് അവാര്‍ഡിനായി സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദേശം ചെയ്യാനാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."