HOME
DETAILS
MAL
മയ്യനാട് ബാങ്കിലെ ക്രമക്കേടിലും അന്വേഷണം; ജീവനക്കാരുടേയും ബന്ധുക്കളുടേയും 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കും
backup
September 16 2021 | 09:09 AM
കൊല്ലം: മയ്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ അന്വേഷണം. ബാങ്കിലെ ജീവനക്കാരുടേയും ബന്ധുക്കളുടേയും പത്തുവര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഭരണസമിതി അംഗങ്ങളുടെ അറിവോടെ ബാങ്ക് സെക്രട്ടറി ഒരു കോടി രൂപയുടെ വായ്പാ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. കുറഞ്ഞവിലയുളള ചതുപ്പുനിലം വാങ്ങി വന്‍തുക ബാങ്കില്‍ നിന്ന് വായ്പയെടുത്തെന്നാണ് പരാതി. ഈ വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കേ തന്നെ മറ്റ് നാലു ബന്ധുക്കളുടെ പേരില്‍ 40 ലക്ഷം രൂപ കൂടി രാധാകൃഷ്ണന് സെക്രട്ടറിയായ ബാങ്കില്‍ നിന്ന് വായ്പ നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."