ഫലസ്തീന്‍ റാലി വിരുദ്ധ പരാമര്‍ശം: ബ്രിട്ടനിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജയെ പുറത്താക്കി
ഫലസ്തീന്‍ റാലി വിരുദ്ധ പരാമര്‍ശം: ബ്രിട്ടനിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജയെ പുറത്താക്കി
ലണ്ടന്‍: വിവാദത്തിനൊടുവില്‍ ബ്രിട്ടണിലെ ആഭ്യന്തരമന്ത്രി സുവല്ലെ ബ്രേവര്‍മാനെ റിഷി സുനക് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. ഫലസ്തീന്‍ റാലിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് പുറത്താക്കല്‍. വിദേശകാര്യ മന്ത്രിയായിരുന്ന ജെയിംസ് ക്ലവര്‍ലിയാണു പുതിയ ആഭ്യന്തര മന്ത്രി. മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ വിദേശകാര്യ മന്ത്രിയായും നിയമിച്ചു.
കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന പത്തുലക്ഷത്തോളം പേര്‍ അണിനിരന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരെ ഇന്ത്യന്‍ വംശജയായ സുവെല്ല രംഗത്തെത്തിയിരുന്നു. വിദ്വേഷ പ്രതിഷേധക്കാരെന്നായിരുന്നു ഇവരെ സുവെല്ല ആരോപിച്ചത്. ഫലസ്തീന്‍ അനുകൂല ആള്‍ക്കൂട്ടം നിയമം ലംഘിച്ചത് ലണ്ടന്‍ പൊലീസ് അവഗണിച്ചെന്നും സമരക്കാരോട് പൊലീസ് സൗമ്യമായി പെരുമാറുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി.
മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടും പ്രധാനമന്ത്രി ഋഷി സുനക് ഇവരെ സംരക്ഷിച്ചു. എന്നാല്‍, സമ്മര്‍ദം കടുത്തതോടെയാണു സുവെല്ലയെ പുറത്താക്കാന്‍ സുനക് നിര്‍ബന്ധിതനായത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണു സുവെല്ല സ്ഥാനമൊഴിയുന്നതെന്നാണ് യു.കെ ഭരണകൂടത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."