HOME
DETAILS
MAL
തുണിമഞ്ചല്‍ വിവാദം: ദൂരത്തിന്റെ കണക്ക് പറഞ്ഞിട്ടില്ല, ഗതാഗതത്തിലെ പോരായ്മ പരിഹരിക്കും: മന്ത്രി രാധാകൃഷ്ണന്
backup
December 12 2022 | 17:12 PM
പാലക്കാട്: കടുകുമണ്ണ ഊരില്‍ നിന്ന് ഗര്‍ഭിണിയെ പുതപ്പില്‍ ചുമന്ന് കൊണ്ടുവന്ന സംഭവത്തില്‍ പ്രസ്താവന തിരുത്തി മന്ത്രി കെ.രാധാകൃഷ്ണന്. ഗര്‍ഭിണിയെയും കൊണ്ട് 300 മീറ്റര്‍ മാത്രമാണ് നടന്നതെന്ന പ്രസ്താവനയാണ് കെ രാധാകൃഷ്ണന് തിരുത്തിയത്.
യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ മന്ത്രിയുടെ പ്രസ്താവനക്ക് എതിരെ രംഗത്തെത്തിയതോടെയാണ് തിരുത്തല്‍.ദൂരത്തിന്റെ കണക്ക് താന്‍ പറഞ്ഞില്ലെന്നും ഓഫീസില്‍ വിളിച്ചു ചോദിച്ചപ്പോഴുണ്ടായ ആശയ കുഴപ്പമാണ് ഉണ്ടായതെന്നും പറഞ്ഞു.
അട്ടപ്പാടി വിദൂര ഊരുകളില്‍ ഗതാഗത സംവിധാനത്തില്‍ പോരായ്മ ഉണ്ടെന്നും ആ പോരായ്മ പരിഹരിക്കാനാണ് ശ്രമമെന്നും കെ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ദേശീയ വനിത കമ്മീഷന് സ്വമേധയ കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."