വിദ്യാർഥികൾ ഓടിച്ച സ്കൂട്ടർ ഇടിച്ച് അഞ്ചുവയസുകാരി മരിച്ചു; വാഹന ഉടമയായ യുവതിക്കെതിരെ കേസെടുത്തു
വിദ്യാർഥികൾ ഓടിച്ച സ്കൂട്ടർ ഇടിച്ച് അഞ്ചുവയസുകാരി മരിച്ചു; വാഹന ഉടമയായ യുവതിക്കെതിരെ കേസെടുത്തു
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ ഓടിച്ച സ്കൂട്ടർ ഇടിച്ച് അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ സ്കൂട്ടര്‍ ഉടമയ്ക്കെതിരെ പൊലിസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട നടയ്ക്കല്‍ പുതുപ്പറമ്പ് ഫാസില്‍-ജിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാത്തിമയെ (5) യാണ് മരിച്ചത്. ആലപ്പുഴ കോണ്‍വന്റ് സ്ക്വയറിലെ എച്ച്ഡിഎഫ്സി ബാങ്കിന് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കെതിരെ ജുവനൈല്‍ കോടതിയില്‍ പൊലിസ് റിപ്പോര്‍ട്ട് നല്കി.
മന്നത്ത് സ്വദേശിയായ യുവതിക്കെതിരെയാണ് പൊലിസ് കേസെടുത്തത്. സ്കൂട്ടര്‍ ഓടിച്ചതും പിന്നില്‍ ഇരുന്നതും പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്ഥികളാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉടമയ്ക്കെതിരെ കേസ് എടുത്തത്. അപകടമുണ്ടാക്കിയ സ്കൂട്ടർ പൊലിസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. സഹപാഠികളായ കുട്ടികള്‍ ഡോക്യുമെന്ററി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മറ്റൊരു സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടമെന്നു പൊലിസ് പറഞ്ഞു.
നിര്‍ത്താതെ പോയ സ്കൂട്ടര്‍ സിസിടിവി പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. അപകട വിവരം വീട്ടില്‍ അറിയിക്കാതിരുന്ന കുട്ടികള്‍ ഇന്നലെ രാവിലെ വാര്‍ത്ത കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സത്യം പറഞ്ഞത്. തുടര്‍ന്നു പൊലിസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെന്നു വീട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."