HOME
DETAILS
MAL
നടയ്ക്കല്‍ ശാഖ ഉദ്ഘാടനം ചെയ്തു
backup
August 27 2016 | 18:08 PM
ഈരാറ്റുപേട്ട: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ഓരോ നാടിന്റെയും പ്രതീകങ്ങളായി മാറിയെന്നും ബാങ്ക് നിക്ഷേപത്തിന്റെ പകുതിയിലേറെയും പ്രാഥമിക സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമാണെന്നും മന്ത്രി എ.സി. മൊയ്തീന്.
ഈരാറ്റുപേട്ട ബ്ലോക്ക് അര്‍ബന്‍ സഹകരണ സംഘത്തിന്റെ നടയ്ക്കല്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദേഹം.
നാടിന്റെ വികസനത്തിനുള്ള എല്ലാ മേഖലകളിലും സഹകരണ ബാങ്കുകളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകള്‍ വഴി ക്ഷേമപെന്‍ഷനുകള്‍ വിതരണം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പി.സി ജോര്‍ജ് എം.എല്‍.എ. അധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എംപി, ജോസഫ് വാഴയ്ക്കന്, ഫിലിപ്പ് കുഴികുളം, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, സംഘം പ്രസിഡന്റ് പൂഞ്ഞാര്‍ മാത്യു, പി.എ മുനീര്‍, പി.എച്ച് നൗഷാദ്, ടോമി മാടപ്പള്ളി. കെ.ജി അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."