അഫ്ഗാനിസ്ഥാന്‍ ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാകാന്‍ അനുവദിക്കരുതെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്ഗാനിസ്ഥാന്‍ മാറാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണ സംവിധാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ സംസാരിക്കവേ മോദി പറഞ്ഞു. സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരില്‍ പ്രാതിനിധ്യമില്ല. ചര്‍ച്ചയിലൂടെയല്ല ഇത് തീരുമാനിച്ചത്. മതമൗലിക വാദമാണ് മേഖല നേരിടുന്ന വലിയ വെല്ലുവിളിയെന്നും മോദി അഭിപ്രായപ്പെട്ടു. മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങളും അശാന്തിയും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളര്‍ന്നു വരുന്ന മൗലികവാദമാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഇത് തെളിയിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉച്ചകോടിയില്‍ അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയിലായിരുന്നു മോദിയുടെ പരാമര്‍ശം. ഇതാദ്യമായാണ് നരേന്ദ്രമോദി നേരിട്ട് അഫ്ഗാനിസ്ഥാനിലെ പുതിയ സംവിധാനത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കുന്നത്. മൗലികവാദവും തീവ്രവാദവും മധ്യേഷയ്ക്കുയര്‍ത്തുന്ന ഭീഷണി ഷാങ്ഹായി സഹകണ സംഘടന നേരിടണം എന്ന് രാവിലെ നടന്ന പ്‌ളീനറി സമ്മേളനത്തിലും മോദി പറഞ്ഞു. അതേസമയം ഉച്ചകോടിക്കിടെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വിദേശകാര്യമന്ത്രി എസ് .ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ തര്‍ക്കം നീട്ടിക്കൊണ്ടു പോകുന്നത് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തെ സാരമായി ബാധിക്കും. പാകിസ്ഥാനുമായുളള ബന്ധത്തിന്റെ കണ്ണിലൂടെ ഇന്ത്യയുമായുള്ള സഹകരണത്തെ കാണരുതെന്ന് വിദേശകാര്യമന്ത്രി നിര്‍ദ്ദേശിച്ചു. സംസ്‌ക്കാരങ്ങള്‍ക്കിടയിലെ ഏറ്റുമുട്ടലില്‍ ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും എസ് .ജയശങ്കര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."