കോസ്‌മോസ് അക്കാദമി മുസഫയില്‍ പ്രവര്‍ത്തനമാരംഭിച്ചു
അബുദാബി: കോസ്‌മോസ് സ്‌പോര്‍ട്‌സ് അക്കാദമി അബുദാബി മുസഫയില്‍ പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് അക്കാദമിയുടെ മൂന്നാമത്തെ ശാഖയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. നജീബ് കാന്തപുരം എംഎല്‍എ, ലുലു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍
ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, കോസ്‌മോസ് സ്‌പോര്‍ട്‌സ് കോ- ചെയര്‍മാന്‍ എ.കെ ഫൈസല്‍, ഹസ്സന്‍ ഫ്‌ളോറ, എസ്എഫ്‌സി മുരളീധരന്‍, വി.കെ ഷംസുദ്ദീന്‍, ഷംസുദ്ദീന്‍ നെല്ലറ, സിദ്ദിഖ് തൊക്കാട്ടില്‍, അബ്ദുല്ല ഫാറൂഖി, കോസ്‌മോസ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ എ.കെ ജാസിം, മുഹമ്മദ് സാലികുഞ്ഞു, കീര്‍ത്തി, പരാഗ്, ചലച്ചിത്ര താരങ്ങളായ നൂറിന്‍ ഷെരീഫ്, ഫഹീം സഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അക്കാദമിയില്‍ മൂന്ന് ഇന്‍ഡോര്‍ ഗ്രൗണ്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ഫുട്‌ബോളിലും ക്രിക്കറ്റിലും പരിശീലനം നല്‍കും. വിദഗ്ധരായ പരിശീകരുടെ സാന്നിധ്യം ഉറപ്പാക്കി കായിക താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കാനും കായിക സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും സമഗ്രമായ ഒരു വേദി തന്നെ അക്കാദമി വാഗ്ദാനം ചെയ്യുന്നുവെന്ന് എ. കെ ഫൈസല്‍ പറഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായക്കാര്‍ക്കും ഇവിടെ പരിശീലിക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് എ.കെ ജാസിമും അറിയിച്ചു.
ഇന്ത്യയിലെ മികച്ച മള്‍ട്ടി ബ്രാന്‍ഡഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ഷോറൂം ശൃംഖലയാണ് കോസ്‌മോസ് സ്‌പോര്‍ട്‌സ്. ഇന്ത്യയില്‍
12 സ്ഥാപനങ്ങളുള്ള ഇവര്‍ക്ക് യുഎഇയില്‍ രണ്ട് സ്‌പോര്‍ട്‌സ് ഷോറൂമുകളാണുള്ളത്. ഇതിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് അക്കാദമി നിലവില്‍ കറാമയിലും അല്‍ ബര്‍ഷയിലുമാണ് പ്രവര്‍ത്തിക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുരുഷന്മാരുടെയും സ്ത്രീകളുടെയും ഫുട്‌ബോള്‍, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ നടന്നു. ജേതാക്കള്‍ക്ക് 10,000 ദിര്‍ഹമും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 ദിര്‍ഹമും സമ്മാനമായി നല്‍കി.
തുടര്‍ന്ന് യുഎഇയിലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ ക്രിക്കറ്റ് മത്സരവും ഉണ്ടായിരുന്നു. വിജയികള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."