HOME
DETAILS
MAL
തന്റെ നടപടിക്കെതിരെ സെനറ്റ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചു, അതിനാല്‍ പ്രീതി പിന്‍വലിച്ചെന്ന് ഗവര്‍ണര്‍; പ്രീതി ഗവര്‍ണറുടെ വ്യക്തി താല്‍പര്യത്തിനല്ലെന്ന് കോടതി
backup
December 14 2022 | 10:12 AM
കൊച്ചി: തന്റെ നടപടിക്കെതിരെ കേരള സര്‍വകലാശാലയിലെ സെനറ്റംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്ന് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍. ഇതേതുടര്‍ന്നാണ് പ്രീതി പിന്‍വലിക്കേണ്ടിവന്നത്. സെര്‍ച്ച് കമ്മിറ്റിയംഗത്തെ നാമനിര്‍ദ്ദേശം ചെയ്തിരുന്നെങ്കില്‍ പുതിയ വിജ്ഞാപനമിറങ്ങുമായിരുന്നു എന്നും ഗവര്‍ണര്‍ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, പ്രീതി ചാന്‍സലറുടെ വ്യക്തിതാല്‍പര്യത്തിനല്ല, നിയമപരമായി മാത്രം നടപ്പാക്കേണ്ട ആശയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗവര്‍ണറുടെ പുറത്താക്കലിനെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹരജിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ നാളെ 1.45 ന് ഹൈക്കോടതി വിധി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."