HOME
DETAILS

ആരേയും കൂസാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന യു.എന്‍ പ്രമേയം തള്ളി

  
backup
November 16 2023 | 04:11 AM

israel-rejects-un-security-council-gaza-resolution

ആരേയും കൂസാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന യു.എന്‍ പ്രമേയം തള്ളി

യുനൈറ്റഡ് നാഷന്‍സ്: ഗസ്സയില്‍ നീണ്ട മാനുഷിക ഇടവേള വേണമെന്ന പ്രമേയം യു.എന്‍ രക്ഷാമസമിതി പാസാക്കി. മാള്‍ട്ട കൊണ്ടുവന്ന പ്രമേയമാണ് പാസായത്. യു.കെ, യു.എസ്, റഷ്യ എന്നിവര്‍ വിട്ടുനിന്നു. അതേസമയം, യു.എന്‍.രക്ഷാസമിതിയുടെ പ്രമേയം ഇസ്‌റാഈല്‍ തള്ളി. ഹമാസിന്റെ പിടിയിലിരിക്കുന്ന എല്ലാ ബന്ദികളേയും, പ്രത്യേകിച്ച് കുട്ടികളെ മോചിപ്പിക്കണമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നുമായിരുന്നു പ്രമേയം ആവശ്യപ്പെട്ടത്.

ഗസ്സയിലെ അല്‍-ഷിഫ ഉള്‍പ്പെടെ ആശുപത്രികള്‍ക്കു നേരെയുള്ള സൈനിക നടപടി ഇസ്‌റാഈല്‍ സൈന്യം തുടരുകയാണ്. അല്‍ഷിഫ ആശുപത്രിയെ അരക്ഷരാര്‍ത്ഥത്തില്‍ തടവറയാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. ആശുപത്രിക്കുള്ളില്‍ കടന്നുകയറിയ ഇസ്‌റാഈല്‍ സൈന്യം കൊടും ക്രൂരതതകള്‍ തുടരുകയാണ്. രോഗികള്‍ക്കും ആശുപത്രി വളപ്പില്‍ അഭയം തേടിയവര്‍ക്കും നേരെ വെടിവെപ്പും മര്‍ദനവും വ്യാപകം. ആശുപത്രിയുടെ നിയന്ത്രണം പൂര്‍ണമായും സൈനികരുടെ കയ്യിലാണ്. ഇവിടെ അഭയം പ്രാപിച്ചവരില്‍ പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ഉടന്‍ വെടിവെച്ചിടും. ആശുപത്രിയിലെ ഉപകരണങ്ങളും സൈനികര്‍ തകര്‍ക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഇള്‍പെടെ നിരവധി പേരെ അധിനിവേശ സേന അറസ്റ്റ് ചെയ്തു. ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും നിരന്തരമായ ചോദ്യം ചെയ്യലിന് വിധേയരാക്കുകയാണ്. ആശുപത്രി വളപ്പില്‍ ടാങ്കുകളും ബുള്‍ഡോസറുകളും തമ്പടിച്ചിട്ടുണ്ട്. ഡോക്ടര്‍മാരോട ആശുപത്രി വിടാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് ആരും തയ്യാറായിട്ടില്ല. മുന്നറിയിപ്പ് തള്ളിയ ചില ഡോക്ടര്‍മാരെ സൈന്യം വെടിവെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസ്സയിലെ ഏക ഗോതമ്പുമില്ലും ബോംബിട്ട് തകര്‍ത്തതോടെ പട്ടിണിയെ ആയുധമാക്കി മാറ്റുകയാണ് ഇസ്‌റാഈല്‍ എന്ന പരാതിയും വ്യാപകമാണ്.

ആശുപത്രിക്കടിയിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ ഹമാസ് സൈനിക കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് അതിക്രമം. ഹമാസും ഗസ്സ ആരോഗ്യമന്ത്രാലയവും പല തവണ ആരോപണം നിഷേധിച്ചിട്ടും ആശുപത്രി പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ദിവസങ്ങളായി ചുറ്റും തമ്പടിച്ചിരിക്കുകയായിരുന്നു ഇസ്രായേല്‍ സേന. ഇന്ധനം തീര്‍ന്ന് വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ആശുപത്രിയില്‍ ദുരിത ജീവിതം നയിച്ചിരുന്ന നവജാത ശിശുക്കളടക്കമുള്ളവരുടെ ജീവന്‍ ഇതോടെ കൂടുതല്‍ അപകടത്തിലായി. ആശുപത്രികളെ കുരുതിക്കളമാക്കുന്ന ഇസ്‌റാഈല്‍ നടപടിയെ ഐക്യരാഷ്ട്രസഭയടക്കം ലോകരാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  a month ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  a month ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  a month ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  a month ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  a month ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  a month ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  a month ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  a month ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  a month ago