സ്റ്റാഫ് മീറ്റിങില്‍ കയറി അധ്യാപകരെ ആക്രമിച്ച സംഭവം; ഭാര്യയ്ക്കും ഭര്‍ത്താവിനും സസ്പെന്ഷന്
സ്റ്റാഫ് മീറ്റിങില്‍ കയറി അധ്യാപകരെ ആക്രമിച്ച സംഭവം; ഭാര്യയ്ക്കും ഭര്‍ത്താവിനും സസ്പെന്ഷന്
കോഴിക്കോട് : നരിക്കുനി എരവന്നൂര്‍ എ യു.പി സ്കൂളിലെ അധ്യാപകരുടെ സ്റ്റാഫ് മീറ്റിംഗിനിടെയിലെ കയ്യാങ്കളിയില്‍ നടപടി. സ്കൂളിലെ അധ്യാപിക സുപ്രീനയെയും സുപ്രീനയുടെ ഭര്‍ത്താവ് പോലൂര് എല്‍പി സ്കൂളിലെ അധ്യാപകനായ എംപി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊടുവള്ളി എഇഒ യുടെ ശുപാര്‍ശ പ്രകാരമാണ് സ്കൂള്‍ മാനേജര്‍ സുപ്രീനയെ സസ്പെന്‍ഡ് ചെയ്തത്. എം പി ഷാജിയെ കുന്നമംഗലം എഇഒ യാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
എരവന്നൂര്‍ സ്കൂളിലെ പ്രധാന അധ്യാപകനടക്കം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകന് എം.പി ഷാജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഷാജിയുടെ ഭാര്യയും എരവന്നൂര്‍ എ.യു.പി സ്കൂള്‍ അധ്യാപികയുമായ സുപ്രീനക്കെതിരെ നിലനില്‍ക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. ഒരു രക്ഷിതാവ് ചൈല്‍ഡ് ലൈനിലും പൊലിസിനും സുപ്രീനക്കെതിരെ നല്കിയ പരാതി അന്വേഷണത്തിലിരിക്കെ സഹപ്രവര്‍ത്തകനായ മറ്റൊരു അധ്യാപകനെതിരെ സുപ്രീന പൊലിസില്‍ വിളിച്ച് പരാതി നല്‍കുകയും പൊലിസ് അന്വേഷണത്തിന് സ്കൂളില്‍ എത്തുകയും ചെയ്തിരുന്നു. ഇത് സ്കൂള്‍ പ്രധാന അധ്യാപിക പോലും അറിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ചത്.
രക്ഷിതാവിനും കുട്ടിക്കുമില്ലാത്ത പരാതി സഹപ്രവര്‍ത്തകനെതിരെ പൊലിസില്‍ വിളിച്ചു പറഞ്ഞത് ചര്‍ച്ച ചെയ്യാനും ഈ വിവരം വിദ്യാര്‍ഥിയുടെ രക്ഷിതാവ് അറിയുകയും പരാതിയുമായി മുന്നോട്ട് പോവരുതെന്ന് അധ്യാപികയോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത സ്റ്റാഫ് മീറ്റിങ്ങിലാണ് കയ്യാങ്കളി ഉണ്ടായത്. നാട്ടുകാരും പൊലിസും എത്തിയാണ് രംഗം ശാന്തമാക്കിയത്.
സംഭവത്തില്‍ കാക്കൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരുക്കേറ്റ അധ്യാപകരില്‍ നിന്നും പൊലിസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
വിവിധ അധ്യാപക സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ അധ്യാപക സംഘടനയായ എന്‍.ടി.യു കൊടുവള്ളി ഉപജില്ല കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പ് ഷാജിയെയും അവിടെ ജോലി ചെയ്യുന്ന സുപ്രീനയെയും സ്കൂളിലെ അധ്യാപകര്‍ കൂട്ടത്തോടെ മര്‍ദിച്ചുവെന്നാണ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."