HOME
DETAILS
MAL
നയപ്രഖ്യാപന പ്രസംഗത്തിന് തയ്യാറെടുക്കാന്‍ നിര്‍ദേശം നല്കി സര്‍ക്കാര്‍
backup
December 14 2022 | 16:12 PM
തിരുവനന്തപുരം: നയപ്രഖ്യാപനം നീട്ടി വെക്കുന്നതിനൊപ്പം പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശം നല്കി സര്‍ക്കാര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ചുമതല. നിലവില്‍ സഭാസമ്മേളനം പിരിയാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും നയപ്രഖ്യാപനം പൂര്‍ണമായും ഒഴിവാക്കാന്‍ ആകില്ലെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പ്രസംഗം തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയത്.
പുതിയവര്‍ഷത്തെ ആദ്യത്തെ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. കഴിഞ്ഞ നയപ്രഖ്യാപന തലേന്ന് സമ്മര്‍ദത്തിലാക്കിയതിന്റെ തുടര്‍ച്ച പ്രതീക്ഷിച്ച് കൊണ്ടാണ് സര്‍ക്കാറിന്റെ നീക്കം.
അതേസമയം ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി ബജറ്റ് സമ്മേളനം നടത്താനുള്ള തീരുമാനം ഗുണകരമല്ലെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ നിലപാട്. തീരുമാനം പുനഃപരിശോധിക്കണമെന്നാണ് തന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."