യു.എസ് ഡെല്‍റ്റ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത് ഹെലികോപ്ടര്‍ അപകടത്തിലല്ല, ഗസ്സയുടെ തിരിച്ചടിയില്‍
യു.എസ് ഡെല്‍റ്റ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത് ഹെലികോപ്ടര്‍ അപകടത്തിലല്ല, ഗസ്സയുടെ തിരിച്ചടിയില്‍
ഗസ്സ: യു.എസ് സൈനികര്‍ കൊല്ലപ്പെട്ടത് ഹെലികോപ്ടര്‍ അപകടത്തിലല്ല. ഗസ്സയില്‍ നിന്നുള്ള തിരിച്ചടിയിലാണെന്ന് റിപ്പോര്‍ട്ട്. യു.എസ് ഡല്‍റ്റ ഫോഴ്സ് അംഗങ്ങളാണ് കൊല്ലപ്പെട്ടത്. റഷ്യന്‍ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടത്. മെഡിറ്ററേനിയന്‍ കടലില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് യു.എസ് സൈനികര്‍ മരിച്ചതായി രണ്ട് ദിവസം മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനിക പരിശീലനത്തിന്റെ ഭാഗമായുള്ള പതിവ് എയര്‍ ഇന്ധനം നിറയ്ക്കല്‍ ദൗത്യത്തിനിടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്നായിരുന്നു യു.എസ് പെന്റഗണ്‍ പുറത്തുവിട്ട വിവരം.
#BREAKING: Russian sources say that the five Americans who were killed when their helicopter crashed towards Cyprus is a lie.
— Hezbollah Monitor (@Moqawamah_eng) November 14, 2023
The correct news is that they were killed in Gaza. They were members of Delta forces and were specialized in liberating hostages. pic.twitter.com/yXNzqmgIJQ
എന്നാല്‍ ഇത് കളവാണെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ പറയുന്നത്. യു.എസ് ഡെല്‍റ്റ ഫോഴ്സ് അംഗങ്ങളായ ഇവര്‍ ഗസ്സയില്‍ കൊല്ലപ്പെട്ടതാണെന്നാണ് റഷ്യ പുറത്തുവിടുന്ന വിവരം. യു.എസ് സൈന്യത്തിലെ പ്രത്യേക ദൗത്യവിഭാഗമാണ് ഡെല്‍റ്റ. ഹമാസ് ബന്ദികളാക്കിയ യു.എസ് പൗരമാരെ മോചിപ്പിക്കാനാണ് ഇവര്‍ ഗസ്സയിലെത്തിയത്. ഈ ദൗത്യത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം യു.എസ് സൈനികര്‍ ഗസ്സയില്‍ എത്തിയിട്ടില്ലെന്ന നിലപാടിലാണ് പെന്റഗണ്‍.
Today the USA announced that 5 US soldiers had died in an air refueling accident over the med.
— Just smile. (@MadridCatz1990) November 12, 2023
I wonder if they were actually killed in action in #Gaza and the US just doesn't want to admit it?
We've seen pictures of US special forces (Delta Force) inside apartheid israel. https://t.co/Wy9XNMff1E
അല്‍ഖസ്സാം ബ്രിഗേഡ് തലവന്‍ ആബു ഉബൈദയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ശത്രുക്കള്‍ക്ക് നേരെ ഒരു ആക്രമണം നടത്താന്‍ ഖസ്സാം എലൈറ്റിന് കഴിഞ്ഞെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റഫോമില്‍ കുറിക്കുന്നു. അമേരിക്കന്‍ ഡെല്‍റ്റ ഫോഴ്‌സിലെ അഞ്ച് സീനി.ര്‍ ഓഫിസര്‍മാരേയും ശത്രു സംഘത്തിലെ 15 സൈനികരേയും അവര്‍ക്ക് കൊലപ്പെടുത്താന്‍ കഴിഞ്ഞു. ഞങ്ങളുടെ നായകര്‍ സുരക്ഷിതരായി അവരുടെ താവളങ്ങളിലേക്ക് മടങ്ങി- അദ്ദേഹം കുറിച്ചു.
قبل قليل: بناء على معلومات استخباراتية تمكنت وحدات النخبة القسامية من تنفيذ عملية انزال خلف خطوط العدو مستهدفة قيادة عمليات العدو الميدانية بغلاف غزة وتمكنت من قتل 5ضباط كبار من قوات دلتا الامريكية وقوات العدو واكثر من15 جندي في موقع العملية وعادت ابطالنا الى قواعدها بسلام pic.twitter.com/gXAvUBSqEv
— ابو عبيدة (@Lover_711_) November 15, 2023
അതിനിടെ വടക്കന്‍ ഗസ്സയിലെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൂടി കൊല്ലപ്പെട്ടെന്ന് ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. ഇതോടെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്‌റാഈല്‍ സൈനികരുടെ എണ്ണം 50 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."