HOME
DETAILS
MAL
ആദിത്യശ്രീയുടെ മരണം: പന്നിപ്പടക്കം കടിച്ചെന്ന് സംശയം; ഫോറന്‍സിക് പരിശോധനാഫലം
backup
November 16 2023 | 14:11 PM
ആദിത്യശ്രീയുടെ മരണം: പന്നിപ്പടക്കം കടിച്ചെന്ന് സംശയം; ഫോറന്‍സിക് പരിശോധനാഫലം
തൃശൂര്‍: തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനിയായ എട്ടുവയസുകാരി ആദിത്യ ശ്രീയുടെ മരണം പന്നിപ്പടക്കം പൊട്ടിയാണെന്ന് സൂചന. നേരത്തെ ഫോണ്‍ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് കരുതിയിരുന്നത്. പറമ്പില്‍ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്ന് ഇപ്പോള്‍ സംശയം ഉയരുന്നത്. ഫൊറന്‍സിക് പരിശോധന ഫലം പൊലീസിന് ലഭിച്ചതോടെയാണ് മരണത്തില്‍ വഴിത്തിരിവുണ്ടായത്.
നേരത്തെ പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവയുടെ സാന്നിധ്യം സംഭവ സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും പരിശോധിച്ചിരുന്നു. സംഭവത്തില്‍ കുന്നംകുളം എ.സി.പി സി.ആര്. സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഏപ്രില്‍ 25നായിരുന്നു എട്ടുവയസുകാരി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."