HOME
DETAILS
MAL
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു
backup
September 18 2021 | 11:09 AM
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവച്ചു. ഗവര്‍ണറെ കണ്ട അദ്ദേഹം രാജി സമര്‍പ്പിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി അമരീന്ദര്‍ നേരത്തെ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. ഇനിയും അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചിരുന്നു.
പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജ്യോത് സിങ് സിദ്ദു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടത്. ആകെയുള്ള 80 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 40 പേര്‍ സിദ്ധുവിനൊപ്പമാണ്. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. ഇതില്‍ നാല് മന്ത്രിമാരും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."