അസ്ഥിരമായ കാലവസ്ഥ;സ്വകാര്യ കമ്പിനികളില്‍ ഫ്ളെക്‌സിബിള്‍ വര്‍ക്കിങ്ങ് നടപ്പാക്കാൻ യുഎഇ
യുഎഇ:യുഎഇയില്‍ നിലയ്ക്കാതെ മഴയും,ഇടി മിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ,നവംബര്‍ 17 നാളെ ഫ്ളെക്‌സിബിള്‍ വര്‍ക്ക് നടത്താന്‍ യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയും,എമിറൈറ്റേഷന്‍ മന്ത്രാലയവും അറിയിപ്പ് നല്‍കി.
എറ്റവും അത്യാവശ്യഘട്ടങ്ങളില്‍ പുറം ജോലികള്‍ക്കായി കമ്പിനികള്‍ തൊഴിലാളികളെ ഉപയോഗിക്കുന്നെണ്ടെങ്കില്‍ ആവിശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴക്കെടുതിയെ തുടർന്ന് റാസൽഖൈമയിലെ ചില സ്കൂളുകളിൽ റിമോട്ട് ലേണിങ് പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥ കാരണം നാളെ റാസൽഖൈമയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വിദൂര പഠനം നടത്തും.
നാളെ വിദ്യാർത്ഥികൾ വീട്ടിൽ നിന്ന് പഠിക്കുമെന്ന് എമിറേറ്റിലെ ലോക്കൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അറിയിച്ചു. വിദ്യാർഥികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടിയെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."