കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
തൊടുപുഴ: തൊടുപുഴയിലെ പൊലിസ് അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്നലെ രാവിലെ 11 ന് രാജീവ് ഭവനില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഗാന്ധിസ്‌ക്വയറിന് സമീപം ബാരിക്കേഡ് ഉയര്‍ത്തി പൊലിസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന യോഗം ഡി സി സി പ്രസിഡന്റ് റോയി കെ പൊലോസ് ഉദ്ഘാടനം ചെയ്തു.
ഗുണ്ടാ ആക്ടില്‍ പെടുത്തി ജയിലില്‍ അടയ്‌ക്കേണ്ട സ്വഭാവ ഗുണമുള്ളവര്‍ കാക്കി ധാരിയായാല്‍ നാട്ടിലെ ജനങ്ങള്‍ അക്ഷമരായി തെരുവിലിറങ്ങുന്ന സ്ഥിതി സംജാതമാകുമെന്ന് ഡി സി സി പ്രസിഡണ്ട് റോയ് കെ പൗലോസ് ഓര്‍മ്മപ്പെടുത്തി .ക്രമസമാധാന പാലകര്‍ നിയമ ലംഘകരാകുന്ന സാഹചര്യം സി പി എം ഭരണത്തില്‍ വ്യാപകമാകുന്നതായി അദ്ദേഹം ചൂണ്ടികാട്ടി. തൊടുപുഴയില്‍ പൊലിസ് സ്റ്റേഷനിലെ അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പൊലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മര്‍ദിച്ചും പണപ്പിരിവ് നടത്തിയും പൊലിസ് സേനക്കാകെ അപമാനം ഉണ്ടാക്കുന്ന ഉദ്യോഗസ്ഥനായ തൊടുപുഴയിലെ ഉന്നത ഓഫിസര്‍ ഏറെ വൈകാതെ സദാചാര വിരുദ്ധ പ്രവര്‍ത്തിയുടെ പേരില്‍ പിടിക്കപെടുമെന്ന് കെ പി സി സി എക്‌സി അംഗം സി പി മാത്യു ചൂണ്ടിക്കാട്ടി. കേരളമാകെ സി പി എം ഭരണത്തില്‍ പൊലിസ് അക്രമവും ഭരണകൂട ഭീകരതയാണെന്നും ഇതിനെതിരെ യൂത്തു കോണ്‍ഗ്രസ് സമര കാഹളവുമായി തെരുവിലിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് , ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ ഐ ബെന്നി ,വി ഇ താജുദീന്‍ ,ചാര്‍ളി ആന്റണി ,ടി ജെ പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു .രാജീവ് ഭവനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ജോര്‍ജ് താന്നിക്കല്‍ ,കെ ജി സജിമോന്‍ ,ലീലാമ്മ ജോസ് ,ജോര്‍ജ് കൂട്ടുംതടം ,സി എസ മഹേഷ് ,നിയാസ് കൂരാപ്പള്ളി ,വി എ ജിന്ന ,വി ജി സന്തോഷ് കുമാര്‍ ,ടി എല്‍ അക്ബര്‍ ,മുഹമ്മദ് അന്‍ഷാദ് ,കെ എച്ച് റഷീദ് ,കെ.എം .ഷാജഹാന്‍ ,എം കെ ഷാഹുല്‍ ഹമീദ്,പി എ ഷാഹുല്‍ ഹമീദ് , പി എസ ജേക്കബ് ,എ കെ സുഭാഷ് ,സോമി വട്ടക്കാട്ട് ,ബേബി വണ്ടനാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൊടുപുഴയില്‍ വന്‍ പൊലിസ് സംഘത്തെ വ്യന്യസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."