എ.ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണബാങ്ക് ക്രമക്കേട്: ജീവനക്കാര്‍ക്ക് കൂട്ട സ്ഥലമാറ്റം
മലപ്പുറം: വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയ എ.ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ കൂട്ട സ്ഥലമാറ്റം. ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടപടി. ബാങ്കിലെ 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഭരണസമിതിക്കുമെതിരെ മൊഴി നല്‍കിയവരുള്‍പ്പടെയാണ് സ്ഥലം മാറ്റിയത്. ഇന്റേണല്‍ ഓഡിറ്ററെയും സ്ഥലം മാറ്റിയിട്ടിട്ടുണ്ട്.
ഭരണ സമിതിക്കും അഡ്മിനിസ്‌ട്രേറ്റര്‍ക്കുമെതിരെ 15 ഓളം ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂട്ട സ്ഥലമാറ്റമെന്നാണ് ജീവനക്കാരില്‍ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ രണ്ട് വര്‍ഷം കൂടുമ്പോഴുള്ള സ്വാഭാവിക നടപടിയെന്നാണ് ബാങ്ക് ഭരണ സമിതിയുടെ വിശദീകരണം.
എ.ആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു 183 അക്കൗണ്ടുകളിലായി 110 കോടിയോളം രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. ബാങ്കില്‍ ബിനാമി നിക്ഷേപങ്ങളും ഇടപാടുകളും നടന്നതായി സഹകരണവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."