അത്ഭുത കാഴ്ചകൾ ഒരുക്കി റിയാദിലെ വണ്ടർ ഗാർഡൻ തുറന്നു
റിയാദ്: റിയാദിലെ ഉത്സവ സീസണിന് തുടക്കം കുറിച്ച് പുതിയ അത്ഭുത കാഴ്ചകൾ നിറച്ച ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു നൽകി. ബിഗ് ടൈം’ എന്ന ശീർഷകത്തിൽ ആണ് ഇത്തവണ പരിപാടികൾ നടക്കുന്നത്. നാലാമത് റിയാദ് സീസൺ ആഘോഷത്തിന്റെ ഭാഗമായി വിത്യസ്ഥ തരത്തിലുള്ള പരിപാടികൾ ആണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വ്യത്യസ്ത വിനോദകേന്ദ്രമായി വണ്ടർ ഗാർഡൻ ഒരുക്കിയിരിക്കുന്നത്. ഗാർഡിന് ഉള്ളിലേക്ക് പ്രവേശിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ കാഴ്ചകളാണ്.
ഗാർഡൻ തീം ഉള്ള മിഡിലീസ്റ്റിലെ ആദ്യത്തെ അമ്യൂസ്മെൻറ് പാർക്കാണിത്. ഭൂമിയിലെ എല്ലാവിധ ഭംഗികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂക്കൾ, മരങ്ങൾ, ചിത്രശലഭങ്ങൾ, സാങ്കൽപിക കവാടം എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിത്യസ്ത രീതിയിലാണ് ഇതിന്റെ രൂപകൽപന നടത്തിയിരിക്കുന്നത്.പ്രദേശത്തുട നീളം കലാസൃഷ്ടികൾ കൊണ്ട് നിറച്ചിരിക്കുകയാണ് ഇവിടം.
70 വ്യത്യസ്ത സാഹസിക ഗെയിമുകൾ, 31 റെസ്റ്റാറൻറുകൾ, രണ്ട് ആർക്കേഡ് ഹാളുകൾ, 56ലധികം നാടകം, 15 ഷോപ്പുകൾ, ടൂറിങ് ഷോകൾ തുടങ്ങിയ പരിപാടികൾ ഇവിടെ നടക്കും. മൂന്നു മേഖലകളായി ഗാർഡനെ തരം തിരിച്ചാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നിരവധി രസകരമായ അനുഭവങ്ങൾ ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.
പ്രവേശന കവാടത്തോട് ചേർന്ന് തന്നെ സന്ദർശകരെ ആകർഷിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ‘ദി മാജിക് ഓഫ് വാട്ടർ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. വാട്ടർ മാജിക് കഴിഞ്ഞാൽ പിന്നാട് സന്ദർശകരെ കാത്തിരിക്കുന്നത് 50ലധികം അരയന്നങ്ങളുള്ള തടാകത്തിൽ നീന്തുന്നതിന്റെ കാഴ്ചയാണ്. പിന്നീട് അങ്ങോട്ട് കാഴ്ചകൾ തുടങ്ങുകയായി. ‘ബ്ലൂം’ ഏരിയ പോലെയുള്ള നിരവധി വ്യത്യസ്ത മേഖലകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. പൂക്കളും നിറങ്ങളും വെച്ചുള്ള നിരവധ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."