HOME
DETAILS
MAL
ഇലോണ്‍ മസ്‌ക് ട്വിറ്ററിലേക്ക് പുതിയ നിക്ഷേപകരെ തേടുന്നു
backup
December 17 2022 | 05:12 AM
സാന്‍ഫ്രാന്‍സിസ്‌കോ: ഇലോണ്‍ മസ്‌ക് ട്വിറ്ററിലേക്ക് പുതിയ നിക്ഷേപകരെ തേടുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ട്വിറ്റര്‍ എറ്റെടുക്കാന്‍ മസ്‌ക് നല്‍കിയ ഓഹരി വിലയായ 54.20 ഡോളറിന് ഓഹരികള്‍ വാഗ്ദാനം ചെയ്ത് ഈ ആഴ്ച മസ്‌കിന്റെ മാനേജര്‍ ജാരെഡ് ബിര്‍ച്ചാല്‍ നിക്ഷേപകരെ സമീപിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമമായ സെമഫോര്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മസ്‌കോ ട്വിറ്റര്‍ കമ്പനിയോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് റോയിറ്റേഴ്‌സ് അറിയിച്ചു.
ടെസ്‌ല ഇലക്ട്രിക് കാര്‍ കമ്പനി ഉടമയായ മസ്‌ക് ഈ ആഴ്ച ആദ്യം ടെസ്‌ല ഇന്‍കോര്‍പറേറ്റില്‍ 3.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇതോടെ ഈ വര്‍ഷം ടെസ്‌ലയിലെ ഓഹരി വില്‍പ്പന ഏകദേശം 40 ബില്യണ്‍ ഡോളര്‍ കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."