HOME
DETAILS
MAL
ചാരക്കേസ് ഗൂഢാലോചന: പ്രതികളുടെ മുന്‍കൂര്‍ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ സുപ്രിംകോടതിയില്‍
backup
September 20 2021 | 09:09 AM
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.ബി. ശ്രീകുമാര്‍ അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രിംകോടതില്.
ദേശീയ പ്രാധാന്യമുള്ള കേസാണെന്നും, പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സി.ബി.ഐ ഹരജിയില്‍.
ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി എസ്. വിജയന്, രണ്ടാംപ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, 11ാംപ്രതി പി.എസ് ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ജാമ്യവും റദ്ദാക്കണമെന്നും സി.ബി.ഐ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.
പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കുമെന്നും പല സാക്ഷികളും മൊഴി നല്കാന് തയാറാകില്ലെന്നും സിബിഐ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."