ചക്രവാതച്ചുഴിയുടെ സ്വാധീനം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
ചക്രവാതച്ചുഴിയുടെ സ്വാധീനം; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കന്യാകുമാരിക്ക് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കാണ് മഞ്ഞ മുന്നറിയിപ്പുള്ളത്.
അതേസമയം ചക്രവാതച്ചുഴിയോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്ക് കിഴക്കന്‍ കാറ്റിന്റെ സ്വാധീനവും കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 22,23 തീയതികളില്‍ ഒറ്റപ്പെട്ട ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, നേരത്തെ മഴക്കെടുതികള്‍ ബാധിച്ച പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.
വരും ദിവസങ്ങളിലെ യെല്ലോ അലര്‍ട്ടുകള്‍
21-11-23: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി
22-11-23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്
23-11-23: പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."