കാറില്‍ എസി ഓണ്‍ ചെയ്തിട്ട് ഉറങ്ങുന്നവര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കാറില്‍ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്നവര്‍ മരണപ്പെടുന്ന സംഭവങ്ങള്‍ വ്യാപകമായ തോതില്‍ വര്‍ദ്ധിച്ചു വരികയാണ്. വിഷപ്പുക ശ്വസിക്കുന്നത് മൂലമാണ് കൂടുതലും എസി ഓണ്‍ ചെയ്ത് കാറിനുള്ളില്‍ കിടന്നുറങ്ങുന്നവര്‍ക്ക് മരണം സംഭവിക്കുന്നത്.
അതിനാല്‍ ഇത്തരത്തില്‍ വാഹനങ്ങളില്‍ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.എസി പ്രവര്‍ത്തിപ്പിക്കുന്ന വാഹനങ്ങളില്‍ എക്‌സ്‌ഹോസ്റ്റില്‍ നിന്നും പുറത്തേക്ക് വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡാണ് വില്ലനാകുന്നത്. അടഞ്ഞ വാഹനങ്ങളിലേക്ക് എത്തുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുമ്പോള്‍ ശരീരത്തിനുള്ളിലെത്തുകയും, രക്തത്തിലേക്കും കോശങ്ങളിലേക്കും ഓക്‌സിജന്‍ ലഭിക്കുന്നത് തടയുകയും ചെയ്യുന്നു.
ഇത് മരണത്തിന് കാരണമാകുന്നു. കാറിന്റെ എക്‌സ്‌ഹോസ്റ്റിലോ എസി സിസ്റ്റത്തിലോ ചോര്‍ച്ചയുണ്ടെങ്കില്‍ കാറിനുള്ളിലേക്ക് എത്തുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കൂടുകയും അപകട സാധ്യത കൂടുകയും ചെയ്യുന്നു.ഉറങ്ങുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് കാറിനുളളിലേക്ക് കയറിയാലും നിങ്ങള്‍ക്ക് അറിയാന്‍ സാധിച്ചുവെന്ന് വരില്ല. കാര്‍ബണ്‍ മോണോക്സൈഡ് മണമില്ലാത്തത് കൊണ്ട്, വിഷബാധ നിങ്ങളെ ഉറക്കത്തിലേക്ക് നയിക്കും, എസി പ്രവര്‍ത്തിപ്പിച്ച് ഉറങ്ങാന്‍ തീരുമാനിക്കുന്നതിന് മുമ്പ് എസിക്ക് ചോര്‍ച്ചയില്ല എന്ന് ഉറപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വാഹനം ഓടുമ്പോള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തരത്തില്‍ മാത്രമാണ് കാറിനുള്ളിലെ എ.സി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനാല്‍ കഴിവതും കാറിനുള്ളില്‍ എസി ഓണ്‍ ചെയ്ത് കിടന്നുറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അഥവാ ഉറങ്ങേണ്ട സാഹചര്യം വരികയാണെങ്കില്‍ എ.സിയില്‍ ചോര്‍ച്ചയില്ലെന്ന് ഉറപ്പ് വരുത്തുകയും, അധിക നേരം എസി പ്രവര്‍ത്തിപ്പിക്കുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.
Content Highlights:not safe to sleep in a car with ac
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."