HOME
DETAILS

യുഎഇ വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ; നിയമം പരിഗണനയിൽ

  
backup
November 20 2023 | 14:11 PM

heavy-fines-for-wasting-food-at-home-in-ua

ദുബൈ:ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും,ഭക്ഷ്യ വസ്തുകളുടെ പാഴക്കൽ ഒഴിവാക്കാനും വീടുകളിൽ ഭക്ഷണം പാഴാക്കുന്നതിന് കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ.ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് ഇതിലൂടെ പ്രേത്സാഹിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ് ലോസ് ആൻഡ് വേസ്റ്റ് സംരംഭമായ ‘നിഅ്മ’ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് ആണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് പാഴാക്കുന്ന ഭക്ഷണ സാധനങ്ങളുടെ അളവ് ഇപ്പോൾ വളരെ കൂടുതലാണ്. ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പ്രതിവർഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിർഹമിന്‍റെ ഭക്ഷ്യവസ്തുക്കൾ പാഴാക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഈ രീതിയിൽ തുടരാൻ സാധിക്കില്ല. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവർഷം രാജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണവസ്തുക്കളാണ് പാഴാക്കുന്നത് എന്നാണ് റിപ്പോർട്ട്, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ (യൂറോപ്പിനെയും വടക്കേ അമേരിക്കയെയും) യുഎഇയിൽ ഭക്ഷണം പാഴാക്കുന്നതിന്റെ അളവ് കൂടുതലാണ്. ഇതിന് പരിഹാരം കണ്ടെത്തണം. ഇതിന്റെ ഭാഗമായാണ് ഭക്ഷണം പാഴാക്കുന്നവർക്ക് പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2030 ആകുമ്പോഴേക്കും ഭക്ഷണം പാഴാക്കുന്നത് 50 ശതമാനം കുറയ്ക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നാലാമത് ദേശീയ സംവാദത്തിൽ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽംഹെരി പദ്ധതി അവതരിപ്പിച്ചു. നാഷണൽ ഫുഡ് ലോസ് ആൻഡ് വേസ്റ്റ് ഇനീഷ്യേറ്റീവുമായി സഹകരിച്ച് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ സംരംഭത്തിന്റെ പ്രമേയം ‘മാറ്റത്തിനായുള്ള ആഹ്വാനം എന്നാണ്. യുഎഇയിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

പി പി ദിവ്യയ്ക്കെതിരെ കർശന നടപടിയെടുക്കും മുഖ്യമന്ത്രി; ഉടന്‍ അന്വേഷണം പൂർത്തിയാക്കും

Kerala
  •  2 months ago
No Image

ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സുപ്രധാന തീരുമാനങ്ങൾ; 'നിയന്ത്രണ രേഖയില്‍ പട്രോളിങും,സേന പിന്മാറ്റവും

International
  •  2 months ago
No Image

വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കും; പുതിയ നിയമങ്ങളുമായി അബൂദബി

uae
  •  2 months ago
No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 months ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago
No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 months ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 months ago
No Image

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

Kerala
  •  2 months ago