HOME
DETAILS

ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി ദുബൈ

  
Abishek
October 21 2024 | 16:10 PM

Dubai Gears Up for Diwali Celebrations

ഈ ദീപാവലിക്ക് താമസക്കാർക്കും സന്ദർശകർക്കും ആഘോഷങ്ങളുടെയും വിനോദങ്ങളുടെയും ആവേശകരമായ നിരയാണ് ദുബൈ ഒരുക്കുന്നത്. 2024 ഒക്ടോബർ 25 മുതൽ നവംബർ 7 വരെ, ദീപാവലി ആഘോഷങ്ങളാൽ നഗരം സജീവമാകും. ഈ വരുന്ന ദീപാവലി സീസണിൽ താമസക്കാർക്കും സന്ദർശകർക്കും ദീപാവലി ആഘോഷമാക്കാൻ കരിമരുന്ന് പ്രദർശനങ്ങൾ, വിവിധ സാംസ്കാരിക അനുഭവങ്ങൾ, ഹൃദ്യമായ സംഗീത നിശകൾ, ത്രില്ലിംഗ് തിയറ്റർ പ്രൊഡക്ഷനുകൾ, സൗജന്യ കമ്മ്യൂണിറ്റി ഇവൻ്റുകൾ എന്നിവയുമുണ്ട്.

അൽ സീഫ്, ഗ്ലോബൽ വില്ലേജ് തുടങ്ങിയ ജനപ്രിയ ഡെസ്റ്റിനേഷനുകളിൽ പടക്കങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. അൽ സീഫിൽ ഒക്‌ടോബർ 25-26 തീയതികളിൽ രാത്രി 9 മണിക്ക് പടക്കങ്ങളുടെ ആദ്യ പ്രദർശനം നടക്കും, തുടർന്ന് നവംബർ 1-2 തീയതികളിൽ രാത്രി 9 മണിക്ക് ഗ്ലോബൽ വില്ലേജിൽ മറ്റൊരു റൗണ്ട് പ്രദർശനവും നടക്കും.

ഗ്ലോബൽ വില്ലേജിൽ ഒക്‌ടോബർ 28 മുതൽ നവംബർ 3 വരെ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു ആഴ്‌ച നീളുന്ന ദീപാവലി ആഘോഷങ്ങൾ ആസ്വദിക്കാം. വർണ്ണാഭമായ രംഗോലിയും ചടുലമായ പ്രകടനങ്ങളും കൂടുതൽ അതിശയിപ്പിക്കുന്ന പടക്ക പ്രദർശനങ്ങളും ഈ ആഘോഷങ്ങളിൽ  ഉണ്ടായിരിക്കും. അതേസമയം ഇന്ത്യ പവലിയനിലെ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് മാർക്കറ്റിൽ സന്ദർശകർക്ക് ഷോപ്പിംഗ് ആസ്വദിക്കാം, കൂടാതെ ഇന്ത്യൻ ചാറ്റ് ബസാറിലെ സ്ട്രീറ്റ് ഫുഡ് മുതൽ നിരവധി റെസ്റ്റോറൻ്റുകളിലെ ഫൈൻ ഡൈനിംഗ് വരെയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച രുചികളും ആസ്വദിക്കാം. 

സംഗീത ആസ്വാദകർക്കായി ഇതിഹാസ സം​ഗീതജ്ഞൻ ജഗ്ജിത് സിങ്ങിനുള്ള ആദരാഞ്ജലി അർപ്പിച്ച് അദ്ദേഹത്തിൻ്റെ ശിഷ്യൻ തൗസീഫ് അക്തർ അവതരിപ്പിക്കുന്ന ദി അൺഫോർഗറ്റബിൾസ് കച്ചേരി പരമ്പര ഒക്ടോബർ 26 വരെ ഇന്ത്യൻ ഹൈസ്‌കൂളിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കും.

ഒക്ടോബര്‍ 26 ന് ദുബൈ ബ്രിട്ടീഷ് സ്‌കൂളിലെ ജുമൈറ പാര്‍ക്കില്‍ 70 പ്രാദേശിക കലാകാരന്മാര്‍ പങ്കെടുക്കുന്ന സ്ത്രീകളുടെ കരുത്തും സ്‌നേഹവും ആഘോഷിക്കുന്ന മീര: എക്കോസ് ഓഫ് ലവ് എന്ന നൃത്തം, നാടകം, സംഗീതം എന്നിവ സമന്വയിപ്പിക്കുന്ന ആകര്‍ഷകമായ ഒരു പ്രകടനവും കാണാനാകും. ദീപാവലി ഉത്സവ് 2024 ന്റെ ഭാഗമായി ഒക്‌ടോബര്‍ 26 ന് ദുബൈയിലെ എത്തിസലാത്ത് അക്കാദമിയില്‍ പരമ്പരാഗത ഗെയിമുകള്‍, നാടോടി നൃത്തങ്ങള്‍, ഫണ്‍ഫെയര്‍, ഭക്ഷണ സ്റ്റാളുകള്‍ എന്നിവയും നടക്കും.

ഒക്‌ടോബര്‍ 26ന് പുള്‍മാന്‍ ദുബൈ ജുമൈറ ലേക്‌സ് ടവേഴ്‌സ് ഹോട്ടല്‍ & റെസിഡന്‍സില്‍ നടക്കുന്ന ദീപാവലി ഫിയസ്റ്റ എക്‌സിബിഷനില്‍ ഷോപ്പിങ്ങ് താത്പര്യമുള്ളവര്‍ക്ക് എക്‌സ്‌ക്ലൂസീവ് ദീപാവലി ഷോപ്പിംഗ് അനുഭവം ആസ്വദിക്കാം, കൂടാതെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആക്‌സസറികള്‍, ഹാന്‍ഡ്ബാഗുകള്‍, ഗൃഹാലങ്കാരങ്ങള്‍, ചര്‍മ്മസംരക്ഷണം, കരകൗശലവസ്തുക്കള്‍, തുടങ്ങിയ നിരവധി വസ്തുക്കള്‍ വാങ്ങിക്കാനാകും. നവംബര്‍ 8 ന് സബീല്‍ തിയേറ്ററില്‍, സൗരഭ് ശുക്ല എഴുതി സംവിധാനം ചെയ്ത ബാര്‍ഫ് എന്ന ത്രില്ലര്‍ നാടകം പ്രദര്‍ശിപ്പിക്കും.

Dubai prepares for spectacular Diwali celebrations, showcasing vibrant cultural events, dazzling light displays, and festivities that bring together the Indian community and residents from across the UAE.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ മോചനം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

Kerala
  •  4 days ago
No Image

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി

Kerala
  •  4 days ago
No Image

ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം

uae
  •  4 days ago
No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  4 days ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  4 days ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  4 days ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  4 days ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  4 days ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  4 days ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  4 days ago