സര്‍വ്വം സജ്ജം, ശക്തം, ആദ്യ ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്
ദോഹ: ലോകകപ്പ് ഫൈനലിലെ ആദ്യ ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്. ശക്തരായ നിരയുമായിട്ടാണ് ഫ്രാന്‍സ് ഇറങ്ങുന്നത്. പരുക്കുകാരണം സെമിയില്‍ പുറത്തിരിക്കേണ്ടി വന്ന റാബിയോയും ഉപമെക്കാനോയും ടീമില്‍ തിരിച്ചെത്തി. ജിറൂഡും വരാനും ആദ്യ ഇലവനില്‍ കളിക്കുകയും ചെയ്യും.
ഫ്രാന്‍സ്: ലോറിസ്, കൂണ്ടെ, വറാനെ, ഉപമെകാനോ, ഹെര്‍ണാണ്ടസ്, ഷ്വാമെനി, റാബിയോ, ഡെംബലെ, ഗ്രീസ്മാന്, എംബാപ്പെ, ജിറൂഡ് എന്നിവരാണ് ആദ്യ ഇലവനില്‍ ബൂട്ടണിയുക.
4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെര്‍ ദെഷാം ഇന്ന് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ലോകകപ്പില്‍ അഞ്ച് ഗോളുകളുമായി എംബാപ്പെയും നാലു ഗോളുകളുമായി ജിറൂര്‍ദും ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുമ്പോള്‍ മധ്യനിരയില്‍ കളി മെനയുന്ന ഗ്രീസ്മാന് മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളിനായി മെസിക്കും എംബാപ്പെക്കുമൊപ്പം മത്സരത്തിനുണ്ട്.
സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രതിഭാധനരുടെ സംഘമാണ് ഫ്രാന്‍സ്. ഓരോ പൊസിഷനിലും കളത്തിലിറങ്ങുന്നത് ഏറ്റവും മികച്ച താരങ്ങളാണ്. വേഗത്തിലും സാങ്കേതികത്തികവിലും അത്ലറ്റിക് മികവിലും ഫ്രഞ്ച് പട ഏറെ മുന്നിലാണ്.
കൈലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്, ഒളിവര്‍ ജിറുഡ്, ഡെംബെലെ കൊമ്പന്മാര് അടങ്ങിയ ഈ മുന്നേറ്റനിര എതിരാളികള്‍ക്ക് പേടിസ്വപ്നം ആണെന്ന കാര്യത്തില്‍ സംശയമില്ല. പന്തുമായി കുതിക്കുന്ന എംബാപ്പെയുടെ സ്പീഡും ഫിനിഷിങ് പാടവവും എതിരാളികള്‍ക്കുമേല്‍ ഫ്രാന്‍സിന് മേല്‍കൈ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."