വിജയരാഘവന്റെ പ്രസ്താവന മതേതര കേരളം തള്ളും: പി.എം.എ സലാം
മലപ്പുറം: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ പരസ്പരവിശ്വാസവും സൗഹാര്‍ദവും വളര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ശ്രമങ്ങളെ വര്‍ഗീയമായി ചിത്രീകരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രസ്താവന മതേതര കേരളം തള്ളിക്കളയുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം.
സര്‍ക്കാര്‍ നിര്‍വഹിക്കാതെപോയ ഉത്തരവാദിത്വമാണ് പ്രതിപക്ഷം ഏറ്റെടുത്തത്. സമുദായങ്ങള്‍ തമ്മില്‍ സംശയവും വെറുപ്പും വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള സി.പി.എം നീക്കം കേരളത്തില്‍ വിലപ്പോകില്ല.
ഭരണത്തിലെ വീഴ്ചകളും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാന്‍ ഇതുവഴി സാധിക്കുമെന്ന ധാരണയാണ് സി.പി.എമ്മിനെ ഇതിനു പ്രേരിപ്പിക്കുന്നത്. സംസ്ഥാനത്ത് കാലങ്ങളായി നിലനില്‍ക്കുന്ന സമാധാനവും സൗഹാര്‍ദവും മുന്നോട്ടുകൊണ്ടുപോകാനുള്ള കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും എല്ലാശ്രമങ്ങള്‍ക്കും ലീഗ് പിന്തുണ നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."