ഐ.എസ്.ആര്.ഒ ചാരക്കേസിലെ ഗൂഢാലോചനക്കേസ് ; ആര്.ബി ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ
എസ്. വിജയന്, തമ്പി എസ്. ദുര്‍ഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവരുടെ മൂന്‍കൂര്‍ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസിലെ ഗൂഢാലോചനക്കേസില്‍ ആര്.ബി ശ്രീകുമാര്‍ അടക്കമുള്ള നാലുപ്രതികളുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചു. ശ്രീകുമാറിനെക്കൂടാതെ എസ്. വിജയന്, തമ്പി എസ് ദുര്‍ഗാദത്ത്, പി.എസ് ജയപ്രകാശ് എന്നിവരുടെ മൂന്‍കൂര്‍ ജാമ്യവും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള കേസായതിനാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് സി.ബി.ഐ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികള്‍ ജാമ്യത്തില്‍ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിച്ചിട്ടുണ്ട്. പല സാക്ഷികളും മൊഴി നല്കാന് തയാറാകുന്നില്ല. നമ്പിനാരായണന്റെ മൊഴിയില്‍ ആര്.ബി ശ്രീകുമാറിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. വിക്രംസാരാഭായ് സ്പേസ് സെന്ററില്‍ ജോലി ചെയ്തിരുന്ന കാലം മുതല്‍ ആര്.ബി ശ്രീകുമാറിനെ പരിചയമുണ്ട്. അക്കാലത്ത് അടുത്ത ഒരു ബന്ധുവിന് ജോലി നല്‍കണമെന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിനാല്‍ തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നെന്നും ഭാവിയില്‍ ദുഃഖിക്കേണ്ടി വരുമെന്ന് ശ്രീകുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും നമ്പിനാരായണന് മൊഴി നല്‍കിയിട്ടുണ്ട്.
ഈ ആരോപണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെങ്കില്‍ ശ്രീകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടി. ഗൂഢാലോചനക്കേസില്‍ ഏഴാം പ്രതിയാണ് ആര്.ബി ശ്രീകുമാര്‍. എസ്. വിജയന് ഒന്നാം പ്രതിയും, തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയും, പി.എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."