ഡിഗ്രിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി നേടാന്‍ സുവര്‍ണാവസരം; 8773 ഒഴിവുകളിലേക്ക് വിജ്ഞാപനമിറക്കി എസ്.ബി.ഐ; കേരളത്തിലും ഒഴിവുകള്‍
ഡിഗ്രിക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി നേടാന്‍ സുവര്‍ണാവസരം; 8773 ഒഴിവുകളിലേക്ക് വിജ്ഞാപനമിറക്കി എസ്.ബി.ഐ; കേരളത്തിലും ഒഴിവുകള്‍
ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ സ്റ്റേറ്റ് ബാങ്കിലേക്കാണ് പുതിയ നിയമനം. ജൂനിയര്‍ അസോസിയേറ്റ് ക്ലര്‍ക്ക് തസ്തികയിലേക്ക് നിലവില്‍ 8773 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എസ്.ബി.ഐ നടത്തുന്ന എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തില്‍ നേരിട്ടാണ് തെരഞ്ഞടുപ്പ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 7.
തസ്തിക & ഒഴിവ്
ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട്& സെയില്‍സ്) ക്ലര്‍ക്ക് ഗ്രേഡ്- തസ്തികയിലേക്ക് ഇന്ത്യയൊട്ടാകെ 8773 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും ലക്ഷദ്വീപിലുമായി ആകെ 50 ഒഴിവുകളുണ്ട്. നിങ്ങളുടെ തൊട്ടടുത്ത എസ്.ബി.ഐ ബാങ്കിലൊരു ജോലി നേടാനുള്ള സുവര്‍ണാവസരമുണ്ടെന്ന് ചുരുക്കം.
പ്രായപരിധി
20 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാവുക. (02-04-1995നും 01-04-2003നും ഇടയില്‍ ജനിച്ചവരായിരിക്കണം).
എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ലൂ.ഡി, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കായി നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും.
വിദ്യാഭ്യാസ യോഗ്യത
എസ്.ബി.ഐ വിജ്ഞാപനം പ്രകാരം അംഗീകൃത സ്ഥാപനത്തിന് കീഴില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫീസ്
ജനറല്‍, ഒ.ബി.സി, ഇ.ഡബ്ലൂ.എസ് ഉദ്യോഗാര്‍ഥികള്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്.
എസ്.ടി, എസ്.സി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
എസ്.ബി.ഐ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണാമായി വായിച്ച് മനസിലാക്കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കേരളത്തില്‍ ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.
അപേക്ഷ സമര്‍പ്പിക്കാന്‍ https://ibpsonline.ibps.in/sbijaoct23/ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."