നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട: നടന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(38)യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലിസ് നിഗമനം. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.
ഷൂട്ടിങ് കഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു ഉല്ലാസ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും മുകളിലെ നിലയിലേക്ക് പോയ ആശ അവിടെവെച്ച് തൂങ്ങി മരിക്കുകയുമായിരുന്നു എന്നാണ് പൊലിസ് നല്കുന്ന വിവരം. തുടര്‍ന്ന് ഉല്ലാസ് തന്നെയാണ് ഭാര്യയെ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചതും. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അടുത്തകാലത്താണ് ഉല്ലാസും കുടുംബവും പുതിയവീടുവെച്ച് താമസം മാറിയത്. കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."