HOME
DETAILS

വളരാന്‍ വയ്യെങ്കിലും പിളരുന്നു ചിലര്‍

  
backup
November 21 2023 | 18:11 PM

karnataka-politics-analysis

സി.വി ശ്രീജിത്ത്

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസം രാഷ്ട്രീയത്തിലുണ്ടെന്ന് സിദ്ധാന്തവത്കരിച്ച നേതാവായിരുന്നു കെ.എം മാണി. മരണംവരെ തന്റെ പ്രത്യയശാസ്ത്രം മധ്യ-മലയോര കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്നത് കാണാന്‍ മാണിക്ക് കഴിയുകയും ചെയ്തു. മാണിയില്‍നിന്ന് പലകാര്യത്തിലും അകലമേറെയുണ്ടെങ്കിലും കര്‍ഷകബന്ധുവെന്ന സമാനതയുള്ള നേതാവാണ് എച്ച്.ഡി ദേവെ ഗൗഡ.

പ്രധാനമന്ത്രി പദംവരെ എത്താനുള്ള നിയോഗം ഗൗഡയ്ക്കുണ്ടായത് കര്‍ണാടകയിലെ പഴയമൈസൂരു മേഖലയിലെ കര്‍ഷക-വൊക്കലിഗ സമവാക്യങ്ങളുടെ കരുത്തുകൊണ്ടാണ്. എന്നാല്‍ വളര്‍ന്നും പിളര്‍ന്നും പഴയ ജനതാ പരിവാരത്തിലെ അവസാന തുരുത്തായ ജനതാദള്‍ സെക്യുലര്‍ എന്ന ഗൗഡപ്പാര്‍ട്ടി സ്വന്തം തട്ടകത്തില്‍ അപ്രസക്തമാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പരമ്പാരഗത മേഖലകളിലടക്കം നിലംതൊടാനാകാതെ തിരിച്ചടി നേരിട്ട ജെ.ഡി.എസ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെങ്കിലും മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണിപ്പോള്‍. അതിനുവേണ്ടിയാണ് ഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി ബി.ജെ.പിയെ അങ്ങോട്ട് ചെന്ന് വാരിപ്പുണര്‍ന്നത്.


എന്നാല്‍ അത് വിപരീത ഫലം ചെയ്തു എന്നാണ് നിലവിലെ ജെ.ഡി.എസ് അവസ്ഥ കാട്ടിത്തരുന്നത്. പിടിച്ചുനില്‍ക്കാന്‍ വഴിതേടിയാണ് കുമാരസ്വാമി ബി.ജെ.പിയുമായി സഖ്യത്തിലാകാന്‍ തീരുമാനിച്ചത്. എന്നാല്‍ ഗൗഡയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സംസ്ഥാന അധ്യക്ഷന്‍ സി.എം ഇബ്രാഹിം പോലും ഒപ്പം നില്‍ക്കാനില്ലെന്നത് തുടക്കത്തിലേ തിരിച്ചടിയായി. സഖ്യകാര്യം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലോ നേതാക്കളുമായോ ചര്‍ച്ച ചെയ്തില്ലെന്നാണ് സി.എം ഇബ്രാഹിം പറഞ്ഞത്. ബി.ജെ.പി സഖ്യം കുമാരസ്വാമിയുടെ സ്വന്തം താല്‍പര്യമാണെന്ന് തുറന്നടിച്ചതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് സി.എം ഇബ്രാഹിമിനെ നീക്കിയതായി ഗൗഡയുടെ അറിയിപ്പ് എത്തി.


എന്നാല്‍ താനാണ് യഥാര്‍ഥ ദള്‍ എന്ന നിലപാടിലാണ് ഇബ്രാഹിം. പത്തോളം ജില്ലാ പ്രസിഡന്റുമാരും പതിനാറോളം സംസ്ഥാന ഭാരവാഹികളും തനിക്കൊപ്പമാണെന്നും വ്യക്തമാക്കിയ ഇബ്രാഹിം തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവ് സി.കെ നാണു, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ബി.ജെ.പി വിരുദ്ധ നിലപാടുള്ള സോഷ്യലിസ്റ്റുകളുടെ ഏകീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് സി.എം ഇബ്രാഹിം പറയുന്നത്.


ഇബ്രാഹിമിന്റെ നിലപാടു മാത്രമല്ല, പാര്‍ട്ടിയിലെ പകുതിയിലേറെ എം.എല്‍.എമാരും കുമാരസ്വാമിയുടെ നടപടിയില്‍ കടുത്ത പ്രതിഷേധമുള്ളവരാണ്. ഇവരുള്‍പ്പെടെ പന്ത്രണ്ടോളം എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങിനില്‍പ്പാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എം.എല്‍.എമാരെ തണുപ്പിക്കാന്‍ അവരെയും കൂട്ടി ഹാസനിലെ റിസോര്‍ട്ടിലേക്ക് കുമാരസ്വാമി സവാരി നടത്തിയെങ്കിലും പകുതിയിലധികം പേരും മറുകണ്ടം ചാടാനുള്ള തയാറെടുപ്പിലാണ്. ഫലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ക്ഷീണിപ്പിച്ച ദളിനെ ബി.ജെ.പി ബന്ധത്തോടെ രോഗാതുരമാക്കി.


കരിമ്പ് കര്‍ഷകരുടെയും വൊക്കലിഗ സമുദായക്കാരുടെയും വോട്ടുബാങ്കിന്റെ ബലത്തിലാണ് ജെ.ഡി.എസ് കര്‍ണാടകയില്‍ ഇക്കാലമത്രയും പിടിച്ചുനിന്നത്. എന്നാല്‍ 2004നുശേഷം പഴയ മൈസൂരു മേഖലയില്‍ വൊക്കലിഗരുടെ ഇടയില്‍ സ്വാധീനമുറപ്പിച്ച ഡി.കെ ശിവകുമാര്‍ കൂടുതല്‍ കരുത്ത് നേടി. സമുദായവുമായി ബന്ധപ്പെട്ട ചില വിഷയങ്ങളില്‍ കുമാരസ്വാമിയും ദേവെ ഗൗഡയും സ്വീകരിച്ച നിലപാടുകളും വൊക്കലിഗരുടെ പിന്തുണ കോണ്‍ഗ്രസിനൊപ്പം പോകുന്നതിന് കാരണവുമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൈസൂരു മേഖലയിലെ വൊക്കലിഗരില്‍ ഭൂരിപക്ഷവും ഡി.കെ ശിവകുമാറിനൊപ്പമാണ് നിലകൊണ്ടത്.
ദര്‍ശന്‍ പുട്ടണ്ണയെ പോലുള്ള യുവ കര്‍ഷക സംഘടനാ നേതാക്കള്‍

കരിമ്പുകര്‍ഷകരുടെ ഇടയില്‍ വലിയ സ്വാധീനം നേടിയതോടെ രാമനഗര, ചന്നപട്ടണ, പാണ്ഡവപുര, ചാമരാജ്നഗര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ദളിന്റെ അടിത്തറയിളകി. തങ്ങളുടെ പരമ്പരാഗത മേഖലകള്‍ കൈവിടുകയാണെന്ന് ബോധ്യപ്പെട്ട കുമാരസ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും പിടിച്ചുനില്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.


കാത്തിരിപ്പിനൊടുവില്‍
പ്രതിപക്ഷ നേതാവെത്തി


ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പക്ഷേ ആറുമാസമെടുത്തു ഒരു സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍. കാലതാമസം രാഷ്ട്രീയപ്രക്രിയയുടെ ഭാഗമാണെന്നൊക്കെ ന്യായീകരിക്കാമെങ്കിലും കര്‍ണാടകയിലെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ ബി.ജെ.പി നേതൃത്വം പെട്ടപാട് അറിഞ്ഞാല്‍ തലചുറ്റിപ്പോകും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞതിനുശേഷം ബി.ജെ.പി സംസ്ഥാന-കേന്ദ്ര നേതൃത്വം ചുരുങ്ങിയത് പതിനൊന്നു തവണയെങ്കിലും എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ഒരേ അജൻഡയിലാണ് യോഗങ്ങളെല്ലാം ആരംഭിച്ചത്-പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കല്‍.
എന്നാല്‍ ഗണവേഷധാരികളാല്‍ കടുകിട തെറ്റാതെ അച്ചടക്കം പഠിച്ച ഗജകേസരികളായ നേതാക്കള്‍ 'പ്രതിപക്ഷ നേതാവ്' വിഷയം വരുന്നതോടെ സൗമ്യഭാവം വിട്ട് ക്രൗര്യരൂപം ധരിക്കും. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമാക്കാമെന്ന് എം.എല്‍.എമാരില്‍ ചിലര്‍ പറഞ്ഞെങ്കിലും വേറെ അരഡസന്‍ പേരുകളുമായി വിവിധ ഗ്രൂപ്പുകള്‍ രംഗത്തെത്തി. ജാതി-സമുദായ സമവാക്യങ്ങള്‍ വേണമെന്ന് ഒരു പക്ഷം. മുതിര്‍ന്ന നേതാവ് യെദ്യുരപ്പയെ പിണക്കാതെ നോക്കണമെന്ന് മറുപക്ഷം.

ഇത് യെദ്യുരപ്പയുടെ കുടുംബകാര്യമല്ലെന്ന് സി.ടി രവിയും ചിക്കമഗലൂര്‍-കടൂര്‍ സംഘവും. ഇവരാരുമല്ല, തന്റെ പക്ഷക്കാരനായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ വേണമെന്ന് ബി.ജെ.പി സംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷ്. ചുരുക്കത്തില്‍ ആറുമാസവും ഇതേ പേരുകളില്‍ തട്ടിയും തടഞ്ഞും ബി.ജെ.പി ഉഴറി. ഈരേഴുപതിനാലു ലോകത്തെയും പ്രശ്‌നപരിഹാരത്തിനായി വിളിക്കുന്ന മോദി മന്ത്രത്തിനോ സദാ പ്രശ്‌നപരിഹാരിയായി വാഴ്ത്തപ്പെട്ട അമിത്ഷായ്‌ക്കോ കര്‍ണാടകയിലെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.


കുറ്റിയറ്റ അവസ്ഥയില്‍ മറുകണ്ടം ചാടാനൊരുങ്ങി പത്തോളം എം.എല്‍.എമാരും അതിനിരട്ടി നേതാക്കളും അണികളും നില്‍പ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നാഗ്പൂര്‍ ആസ്ഥാനം വിഷയത്തിലിടപ്പെട്ടു. നിയമസഭയുടെ ശീതകാല സമ്മേളനം ബെലഗാവിയില്‍ തുടങ്ങുന്നതിന് മുമ്പ് നേതാവിനെ കണ്ടെത്തിയില്ലെങ്കില്‍ തങ്ങള്‍ സഭയിലേക്കില്ലെന്ന് ഇരുപതോളം എം.എല്‍.എമാര്‍ യെദ്യൂരപ്പ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കട്ടായം പറയുകയും ചെയ്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് നേതാക്കള്‍ക്കും മനസിലായി.

ഒടുവില്‍ പാര്‍ട്ടിയില്‍ ആള്‍ബലവും പിന്നില്‍ സമുദായബലവും ഒപ്പം ധനശേഷിയുമുള്ള യെദ്യൂരപ്പയുടെ പിടിവാശിക്ക് മുന്നില്‍ നേതൃത്വം വഴങ്ങി. ബസവരാജ് ബൊമ്മെയുടെ പേരില്‍ തുടങ്ങി തര്‍ക്കം മൂത്തതിന് പിന്നാലെ അടുത്ത അനുയായികളെക്കൊണ്ട് തന്റെ വിശ്വസ്തനായ ആര്‍. അശോകിന്റെ പേര് യെദ്യുരപ്പ ഉറപ്പിച്ചു.


മകനെ പാര്‍ട്ടി അധ്യക്ഷനാക്കി വാഴിച്ചതിന് ഒരാഴ്ചയ്ക്കിടെ യെദ്യൂരപ്പ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ആധിപത്യം നേടുകയും ചെയ്തു. ലിംഗായത്ത് സമുദായത്തിന്റെ പേരില്‍ യെദ്യുരപ്പ നടത്തിയ വിലപേശലാണ് മകന് നറുക്കു വീണതെങ്കില്‍, വൊക്കലിഗ വികാരം ഉയര്‍ത്തി ആര്‍. അശോകിനെ പ്രതിപക്ഷ നേതാവാക്കാനും യെദ്യുരപ്പയ്ക്ക് കഴിഞ്ഞു.


കര്‍ണാടക പാര്‍ട്ടിയില്‍ എല്ലാ ശുഭപര്യവസായി ആയെന്ന് ബി.ജെ.പി ആസ്ഥാനം പത്രക്കുറിപ്പ് ഇറക്കിയെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് പുറത്തെ കാഴ്ചകള്‍ വ്യക്തമാക്കുന്നത്. സി.ടി രവിയടക്കമുള്ള നേതാക്കള്‍ കടുത്ത രോഷത്തിലാണ്. പ്രതിപക്ഷ നേതാവായി യ്തനാലിനെ നിയോഗിക്കാത്തതില്‍ ബി.എല്‍ സന്തോഷ് പക്ഷവും അമര്‍ഷത്തിലാണ്. പാര്‍ട്ടിയും പാര്‍ലമെന്ററി പാര്‍ട്ടിയും യെദ്യുരപ്പയുടെ ഉള്ളം കൈയിലാണെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും യെദ്യുരപ്പ നോക്കട്ടെ എന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞത്.

കാത്തിരിപ്പിനൊടുവില്‍ പാര്‍ട്ടിക്ക് പ്രസിഡന്റിനെയും പാര്‍ലമെന്ററി പാര്‍ട്ടിക്ക് നേതാവിനെയും ലഭിച്ചെങ്കിലും ഭൂരിപക്ഷ നേതാക്കളും തൃപ്തരല്ലെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്ന വര്‍ത്തമാനം.

Content Highlights:karnataka politics analysis



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  6 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  6 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  6 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  6 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  6 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  6 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  6 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  6 days ago


No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  6 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  6 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  6 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  6 days ago