അഴിമതി: കെനിയന്‍ ഒളിംപിക് കമ്മിറ്റി അംഗം അറസ്റ്റില്‍
നെയ്റോബി: റിയോ ഒളിംപിക്സിലെ അഴിമതിയെ തുടര്‍ന്ന് കെനിയന്‍ ഒളിംപിക് കമ്മിറ്റി അംഗത്തെ പൊലിസ് അറസ്റ്റ് ചെയ്തു. കമ്മിറ്റിയുടെ സുപ്രധാന അംഗമായ ഫ്രാന്‍സിസ് പോളിനെയാണ് കെനിയന്‍ പൊലിസ് അറസ്റ്റ് ചെയ്തത്. റിയോയില്‍ ടീമിനകത്തും സ്പോര്‍ട്സ് കിറ്റുകള്‍ വാങ്ങിയതിലും വന്‍ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് പൊലിസ് വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കെനിയന്‍ കായിക മന്ത്രി ഹസന് വാരിയോ ഒളിംപിക് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഭാഗമായി ഡിറ്റക്ടീവുകള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പിരിച്ചുവിട്ട കമ്മിറ്റിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് വാരിയോ വ്യക്തമാക്കിയിരുന്നു. റിയോയില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചാണ് കെനിയന്‍ സംഘം നാട്ടില്‍ തിരിച്ചെത്തിയത്. ആറു സ്വര്‍ണമടക്കം 13 മെഡലുകളാണ് കെനിയ സ്വന്തമാക്കിയത്. എന്നാല്‍ ഇതിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ ടീമിനാവുമെന്നാണ് വാരിയോയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."