
ദുബൈയിലേക്ക് ചേക്കേറി സമ്പന്നർ; ഒരു വർഷമെത്തുന്നത് അയ്യായിരത്തോളം കോടീശ്വരന്മാർ, വമ്പൻ നഷ്ടം യുകെയ്ക്ക്
ദുബൈയിലേക്ക് ചേക്കേറി സമ്പന്നർ; ഒരു വർഷമെത്തുന്നത് അയ്യായിരത്തോളം കോടീശ്വരന്മാർ, വമ്പൻ നഷ്ടം യുകെയ്ക്ക്
ദുബൈ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരമേതെന്ന് ചോദിച്ചാൽ അതിന് ഒറ്റ പേര് മാത്രമാകുന്ന കാലം വിദൂരമല്ലെന്ന് തെളിയിക്കുകയാണ് ദുബൈ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ലോകത്തിലെ സമ്പന്നരിൽ നല്ലൊരു ശതമാനവും ദുബൈ നഗരത്തിലേക്ക് ചേക്കേറുന്നതായാണ് റിപ്പോർട്ട്. ലണ്ടനിൽ നിന്ന് മാത്രം കഴിഞ്ഞ പത്ത് വർഷത്തിനിടെ ദുബൈയിലേക്ക് കുടിയേറിയത് 1500 കോടീശ്വരന്മാരാണ്. സ്വാഭാവികമായും കോടീശ്വരന്മാർ എത്തുമ്പോൾ ദുബൈയിൽ മറ്റുള്ളവർക്കുള്ള ജോലി സാധ്യതയും വർധിച്ച് വരികയാണ്. ഈ വർഷവും ഇത്തരത്തിൽ ഇരുന്നൂറിലേറെ പേർ എത്തുന്നതായാണ് കണക്കുകൾ പറയുന്നത്.
ന്യൂ വേൾഡ് വെൽത്ത് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ഏകദേശം 250 കോടീശ്വരന്മാർ യുകെയിൽ നിന്ന് ദുബൈയിലേക്ക് മാറും. ആഗോള വെൽത്ത് ഇന്റലിജൻസ് സ്ഥാപനത്തിന്റെ പഠനം ഒരു മില്യൺ ഡോളറോ അതിൽ കൂടുതലോ സമ്പത്തുള്ള കോടീശ്വരന്മാരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ദുബൈയിലേക്ക് ഈ വർഷം കുടിയേറുന്ന ലോകം മുഴവനുമുള്ള കോടീശ്വരന്മാരുടെ എണ്ണം 4,500 ആയിരിക്കുമെന്ന് ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2023 പറയുന്നു. ഏറ്റവും കൂടുതൽ ആളുകൾ കുടിയേറുന്നത് ഓസ്‌ട്രേലിയയിലേക്കാണ്. രണ്ടാമത്തെ ഉയർന്ന കുടിയേറ്റമാണ് ദുബൈയിലേക്ക് കണക്കാക്കുന്നത്.
2022-ൽ ഹെൻലിയുടെ പ്രവചനം 4,000 കോടീശ്വരന്മാർ ദുബൈയിലേക്ക് എത്തുന്നമെന്നായിരുന്നു. എന്നാൽ എമിറേറ്റ്സ് ഈ കണക്കുകൾ തെറ്റിച്ച് 5,200 ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ആകർഷിച്ചു,'
സാമ്പത്തിക സേവനങ്ങൾ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ്, റിയൽ എസ്റ്റേറ്റ്, ടെക്നോളജി, ട്രാവൽ ആൻഡ് ടൂറിസം എന്നിവ വളരെ ശക്തമായതാണ് യുകെ കോടീശ്വരന്മാർ യുഎഇയിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണമായി കണക്കാക്കുന്നത്. യുഎഇയിൽ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യസംരക്ഷണ സംവിധാനമുണ്ട്. കൂടാതെ നിരവധി വിദേശികളും അവിടെ ചികിത്സ തേടുന്നു എന്നതും പ്ലസ് പോയിന്റാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാൽ ബിസിനസുകാർക്കും മറ്റും ഇത് ഒരു സുരക്ഷിത ഇടമാണ്.
അതേസമയം യുകെ വിടുന്ന സമ്പന്നരുടെ എണ്ണം വർധിച്ച് വരികയാണ്. പാരീസ് (300), മൊണാക്കോ (250), ദുബൈ (250), ആംസ്റ്റർഡാം (200), സിഡ്‌നി (200) എന്നിങ്ങനെയാണ് 2023-ൽ യുകെ വിട്ട് പോകുന്നവരുടെ എണ്ണം ന്യൂ വേൾഡ് വെൽത്ത് കണക്കാക്കുന്നത്. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കുറഞ്ഞുവരുന്ന പ്രാധാന്യം, ബ്രെക്‌സിറ്റ്, ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ തകർച്ച, വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകൾ, വളരെ ഉയർന്ന നികുതി, എസ്റ്റേറ്റ് ഡ്യൂട്ടി നിരക്കുകൾ, യുഎസിന്റെയും ഏഷ്യയുടെയും വർദ്ധിച്ചുവരുന്ന ആധിപത്യം എന്നിവ കോടീശ്വരന്മാർ ദുബൈയിലേക്കും ലോകമെമ്പാടുമുള്ള മറ്റ് നഗരങ്ങളിലേക്കും താമസം മാറ്റുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തളിപ്പറമ്പ് തീപിടുത്തം: ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
Kerala
• 5 days ago
സ്ത്രീകളുടെ പ്രത്യേക വിഭാഗം രൂപീകരിച്ച് ജെയ്ഷ്
International
• 5 days ago
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ ടൂറിസ്റ്റ് വാലറ്റ് പരീക്ഷണം ആരംഭിക്കുന്നു
uae
• 5 days ago
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Kerala
• 5 days ago
'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്‌പെന്‍ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
Kerala
• 5 days ago
മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ടുവയസ്സുകാരനെ ആക്രമിച്ചു; യൂറോപ്യൻ പൗരന് 1000 ദിർഹം പിഴ ചുമത്തി കോടതി
uae
• 5 days ago
5 വർഷത്തേക്ക് വാടക വർധനവിന് വിലക്ക്; റിയാദ് മോഡൽ രാജ്യമാകെ വ്യാപിപ്പിക്കാൻ ഒരുങ്ങി സഊദി
Saudi-arabia
• 5 days ago
ഡോക്‌ടറെ ആക്രമിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്: 'സനൂപ് എത്തിയത് മക്കളെയും കൊണ്ട്, കൊടുവാൾ കരുതിയത് സ്കൂൾബാഗിൽ'
crime
• 5 days ago
സാഹിത്യനൊബേല്‍: ഹംഗേറിയന്‍ സാഹിത്യകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍ക്കൈയ്ക്ക് പുരസ്‌കാരം
International
• 5 days ago
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ നിന്ന് റിങ്കു സിങ്ങിന് ഭീഷണി; അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് മൂന്ന് സന്ദേശങ്ങൾ
crime
• 5 days ago
നടൻ പവൻ സിങ്ങിനെതിരെ ഭാര്യയുടെ ഗുരുതര ആരോപണങ്ങൾ: ഗർഭഛിദ്ര ഗുളികകൾ നൽകി, ക്രൂരപീഡനം, 25 ഉറക്കഗുളികൾ വരെ നിർബന്ധിച്ച് കഴിപ്പിച്ചു
crime
• 5 days ago
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്.ബി പോസ്റ്റിന് കമന്റിട്ടു; മുന് നേതാവിന് ക്രൂരമര്ദ്ദനം
Kerala
• 5 days ago
ഷാർജ ബുക്ക് ഫെയർ നവംബർ 5 മുതൽ 16 വരെ; സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പുത്തൻ ആകർഷണങ്ങൾ
uae
• 5 days ago
വെടിനിര്ത്തല് കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്; സൈനിക ടാങ്കുകള് പിന്വാങ്ങിത്തുടങ്ങി, പിന്വാങ്ങുന്നിതിനിടേയും ഫലസ്തീനികള്ക്ക് നേരെ അതിക്രമം
International
• 5 days ago
കോഴിക്കോട് ഡോക്ടറുടെ വീട്ടില് നിന്ന് 45 പവന് സ്വര്ണം കവര്ന്ന പ്രതിയെ പിടികൂടി - പശ്ചിമബംഗാള് സ്വദേശിയാണ്
Kerala
• 5 days ago
ഫോർബ്സ് ഔദ്യോഗിക ഇന്ത്യൻ സമ്പന്ന പട്ടിക പുറത്ത് ; വ്യക്തിഗത സമ്പന്നരിൽ മുകേഷ് അംബാനി ഒന്നാമത്, മലയാളികളിൽ എം എ യൂസഫലി
uae
• 5 days ago
'രണ്ട് കൈയ്യും ഇല്ലാത്ത ഒരാള് ചന്തിയില് ഒരു ഉറുമ്പ് കയറിയാല് അനുഭവിക്കുന്ന ഗതിയാണ് പ്രതിപക്ഷത്തിന്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി.പി ചിത്തരഞ്ജന്
Kerala
• 5 days ago
വെടിനിര്ത്തല് അംഗീകരിച്ച ശേഷവും ഗസ്സയില് ഇസ്റാഈല് ആക്രമണം; അധിനിവേശ വെസ്റ്റ് ബാങ്കില് 9 ഫലസ്തീനികള് അറസ്റ്റില്
International
• 5 days ago
ദുബൈ ബസ് ഓൺ ഡിമാൻഡ്; എവിടെയെല്ലാം സേവനം ലഭിക്കും, സമയക്രമം, നിരക്ക് തുടങ്ങിയ വിവരങ്ങൾ; കൂടുതലറിയാം
uae
• 5 days ago
'ഇത് നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ്, രണ്ട് വര്ഷം ഒരു ജനതയെ വംശഹത്യ ചെയ്തിട്ടും നേടാന് കഴിയാത്തത് ചര്ച്ചയിലൂടെ കരസ്ഥമാക്കാമെന്ന് അവര് കരുതി, എന്നാല് അവര് ഇവിടേയും തോറ്റു' ഗസ്സന് ജനതക്ക് ഹമാസിന്റെ സന്ദേശം
International
• 5 days ago
2026 മുതൽ ജിടെക്സ് ഗ്ലോബൽ എക്സിബിഷന് പുതിയ വേദി; അടുത്ത എക്സിബിഷൻ എക്സ്പോ സിറ്റി ദുബൈയിൽ നടക്കും
uae
• 5 days ago