HOME
DETAILS

വെറും 1600 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് റീസൈക്കിൾ ബിന്നിലിട്ടു; പ്രവാസിക്ക് സമ്മാനമായി കിട്ടിയത് ഐഫോൺ 15 !

  
Web Desk
November 23 2023 | 09:11 AM

uae-expat-won-iphone-15-for-recycling-plastic-bottles

വെറും 1600 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് റീസൈക്കിൾ ബിന്നിലിട്ടു; പ്രവാസിക്ക് സമ്മാനമായി കിട്ടിയത് ഐഫോൺ 15 !

ദുബൈ: പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് ഐഫോൺ നേടാനാകുമോ? ദുബൈയിൽ ആണ് നിങ്ങളെങ്കിൽ അതിന് ഉത്തരം നേടാനാകും എന്നാണ്. കാരണം കുപ്പികൾ ശേഖരിച്ച് ഐഫോൺ 15 വാങ്ങിച്ച ഒരു പ്രവാസി ഇവിടെയുണ്ട്. ദുബൈയിൽ സെക്യൂരിറ്റി ഗാർഡ് ആയി പ്രവർത്തിക്കുന്ന നേപ്പാൾ സ്വദേശിക്കാണ് സമ്മാനമായി ഐഫോൺ 15 ലഭിച്ചത്. ഇതിനായി ശേഖരിച്ചതാകട്ടെ 1,600 പ്ലാസ്റ്റിക് കുപ്പികൾ.

റീസൈക്കിൾ ചെയ്യുന്നതിനായി ടെക്‌നോളജി കമ്പനിയായ റെനി സ്ഥാപിച്ച സ്മാർട്ട് ബിന്നിൽ കുപ്പികളിട്ടാണ് നേപ്പാൾ സ്വദേശിയായ ദീപേഷ് ചമ്‌ലഗെയ്‌ൻ സമ്മാനം സ്വന്തമാക്കിയത്. ഒരാഴ്ചക്കുള്ളിൽ ഏകദേശം 1,600 പ്ലാസ്റ്റിക് കുപ്പികളാണ് ഇയാൾ റീസൈക്കിൾ ചെയ്തത്. ദീപേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ റെനി കമ്പനി ഒരു സ്‌മാർട്ട് ബിൻ സ്ഥാപിച്ചതോടെയാണ് ദീപേഷ് കുപ്പികൾ ശേഖരിക്കാൻ തുടങ്ങിയത്.

"പരിസ്ഥിതിയെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് ചിന്തിക്കാതെ ആളുകൾ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഞാൻ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ല. ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെ സഹായത്തോടെ ഞാൻ കുപ്പികൾ ശേഖരിക്കാനും പുനരുപയോഗം ചെയ്യാനും തുടങ്ങി." ദീപേഷ് പറയുന്നു.

തന്റെ കയ്യിലുള്ള ഐഫോൺ 8 അപ്‌ഗ്രേഡ് ചെയ്യണമെന്ന് ദീപേഷിന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ അതിനുള്ള പണം ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ ദീപേഷിന് ഒരു ദിർഹം പോലും ചെലവഴിക്കാതെ തന്നെ ഐഫോൺ 15 കിട്ടിയിരിക്കുന്നു. ഒപ്പം എല്ലാവരുടെയും പ്രശംസയും.

കുപ്പികൾ റീസൈക്കിൾ ചെയ്യുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. 'ഇത്തവണ തന്റെ സഹപ്രവർത്തകർക്ക് വേണ്ടിയാണ്. അവരും വിജയിക്കാനുള്ള അവസരം അർഹിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിൽ ഉടനീളം 1000 സ്മാർട്ട് ബിന്നുകൾ റെനി സ്ഥാപിച്ചിട്ടുണ്ട്. റെസിഡൻഷ്യൽ ടവറുകളിലും ഓഫീസുകളിലും മാളുകളിലും ആയാണ് ഇവയെല്ലാം സ്ഥാപിച്ചിട്ടുള്ളത്. ബുർജ് ഖലീഫ, വാഫി മാൾ, അജ്മാനിലെ ഡിജിറ്റൽ ഗവൺമെന്റ് ഓഫിസ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇവ കാണാം. ഒരു കുപ്പി ഇതിൽ നിക്ഷേപിച്ചാൽ അത് അവന്റെ/അവളുടെ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്യപ്പെടും. ഇങ്ങനെ ഒരാഴ്ചയിൽ ലഭിക്കുന്ന പോയിന്റുകൾക്കനുസരിച്ചാണ് സമ്മാനം.

ഓരോ തവണയും ഉപയോക്താക്കൾ ഒരു കുപ്പി റീസൈക്കിൾ ചെയ്യുമ്പോൾ, അവർക്ക് റെനി ആപ്പ് വഴി ഒരു റാഫിൾ ടിക്കറ്റ് ലഭിക്കും. ഒരു കുപ്പി ഒരു ടിക്കറ്റിന് തുല്യമാണ്. പങ്കെടുക്കുന്നവർക്ക് പ്ലേസ്റ്റേഷൻ 5, വയർലെസ് ഇയർബഡുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ എന്നിവയും ഇതുവഴി ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 days ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  2 days ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  2 days ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  2 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  2 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  2 days ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  2 days ago