HOME
DETAILS

നാലുമണിക്കൂറിനുള്ളില്‍ ഇന്തോനേഷ്യന്‍ ആശുപത്രി ഒഴിയണമെന്ന് ഇസ്‌റാഈല്‍; മുറിവേറ്റവരെ ഉള്‍പെടെ ആയിരങ്ങളെ മാറ്റി, ഖബറടക്കാനും മാറ്റാനും കഴിയാതെ 65 മൃതദേഹങ്ങള്‍

  
backup
November 23 2023 | 09:11 AM

indonesian-hospital-evacuated-after-israeli-warning

നാലുമണിക്കൂറിനുള്ളില്‍ ഇന്തോനേഷ്യന്‍ ആശുപത്രി ഒഴിയണമെന്ന് ഇസ്‌റാഈല്‍; മുറിവേറ്റവരെ ഉള്‍പെടെ ആയിരങ്ങളെ മാറ്റി, ഖബറടക്കാനും മാറ്റാനും കഴിയാതെ 65 മൃതദേഹങ്ങള്‍

ഗസ്സ: ഇസ്‌റാഈലിന്റെ മുന്നറിയിപ്പിന് പിന്നാലെ മുറിവേറ്റവർ ഉൾപെടെയുള്ളവരെ മാറ്റി ഇന്തോനേഷ്യൻ ആശുപത്രി പൂർണമായി ഒഴിപ്പിച്ചു. നാലു മണിക്കൂറിനുള്ളിൽ ആശുപത്രി ഒഴിയണമെന്നായിരുന്നു സയണിസ്റ്റ് സേനയുടെ മുന്നറിയിപ്പ്.

'ഇന്തോനേഷ്യ ആശുപത്രി ഇപ്പോൾ പൂർണമായി കാലിയായിരിക്കുന്നു. ഡോക്ടർമാരും മുറിവേറ്റവരും രോഗികളും റഫയിലെ യൂറോപ്യൻ ആശുപത്രിയിലാണ്. ഞങ്ങളുടെ വളണ്ടിയർമാർ മറ്റുള്ള ആയിരങ്ങളോടൊപ്പം യൂറോപ്യൻ ആശുപത്രിക്ക് സമീപമുള്ള സ്‌കൂളിലേക്ക് മാറിയിരിക്കുന്നു'- എം.ഇ.ആർ-സി മേധാവി (MER-C) സർബീനി അബ്ദുൽ മുറാദ് പറഞ്ഞു. കഴിഞ്ഞ ദിവസം മുതൽ ആശുപത്രിക്ക് ചുറ്റും ബോംബ് വർഷം തുടരുകയായിരുന്നു ഇസ്‌റാഈൽ സേന. അതിനിടെയാണ് ഒഴിയാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്.

200 രോഗികളാണ് ഇന്ന് ആശുപത്രി വിട്ടത്. ഇന്നലെ 450 രോഗികളെ ഒഴിപ്പിച്ചതായി വക്താവ് വ്യക്തമാക്കി.

എന്നാല്‍ ഖബറടക്കാന്‍ സാവകാശം ലഭിക്കാത്തതിനാല്‍ 65 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ ശേഷിക്കുന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ പറയുന്നു.

അതേസമയം, 47 ദിവസത്തെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷം ബുധനാഴ്ച രാവിലെ തീരുമാനമായ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ഇതുവരെ നടപ്പിലായിട്ടില്ല. അതിനിടെ വെള്ളിയാഴ്ചക്കു മുമ്പ് ഫലസ്തീനി തടവുകാരെ വിട്ടയക്കില്ലെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ബുധനാഴ്ച രാത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസവും ഗസ്സയില്‍ ഇസ്‌റാഈല്‍ അതിശക്തമായ ആക്രമണം അഴിച്ചു വിട്ടിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പില്‍ വരുമെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. ഖത്തറിന്റെ മധ്യതസ്ഥതയിലാണ് ഇസ്‌റാഈലും ഹമാസും വെടിനിര്‍ത്തല്‍ ധാരണയിലെത്തുന്നത്. ഹമാസ് ബന്ദികളാക്കിയവരില്‍ 50 പേരെ മോചിപ്പിക്കുന്നതിന് പകരമായി നാലുദിവസത്തേക്ക് താല്‍ക്കാലികമായി വെടിനിര്‍ത്തുകയും ഇസ്‌റാഈല്‍ പലപ്പോഴായി പിടികൂടിയ 150 ഫലസ്തീനി തടവുകാരെ മോചിപ്പിക്കുകയും ചെയ്യുകയാണ് ഹമാസും ഇസ്‌റാഈലും തമ്മിലെ ഉടമ്പടിയുടെ കാതല്‍. വെടിനിര്‍ത്തല്‍ കാലയളവില്‍ യാതൊരു സൈനികനീക്കമോ ആക്രമണമോ പാടില്ലെന്നും ഈ സമയത്ത് സഞ്ചാര സ്വാതന്ത്ര്യവും മാനുഷികസഹായം എത്താനുള്ള സംവിധാനം ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.

അതിനിടെ, ഗസ്സയില്‍ ഇസ്‌റാഈല്‍ സൈനിക വാഹനങ്ങള്‍ തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്. അല്‍സൈത്തൂന്‍, തല്‍അല്‍ ഹവ, അല്‍ ശാത്തി, ശൈഖ് റദ്‌വാന്‍, ജുര്‍ അല്‍ദിക്ക് എന്നിവിടങ്ങളില്‍ കടന്നാക്രമണം നടത്തിയ വാഹനങ്ങളാണ് തകര്‍ത്തതെന്ന് സംഘം ടെലിഗ്രാം പേജില്‍ വ്യക്തമാക്കുന്നു. അല്‍ഖസ്സാം ബ്രിഗേഡിന്റെ സൈനിക വിഭാഗമാണ് അല്‍ ഖുദ്‌സ ബ്രിഗേഡ്. മെര്‍ക്കേവ ടാങ്കുകള്‍ ഉള്‍പെടെയാണ് തകര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago
No Image

മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ സിദ്ദീഖിനെ വിട്ടയച്ചു

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

'ഫ്രീ ഫലസ്തീന്‍' ഒരിക്കല്‍ കൂടി പ്രതിഷേധം കടലായിരമ്പി; ലോകമെങ്ങും ലക്ഷങ്ങള്‍ തെരുവില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago