HOME
DETAILS
MAL
ഫലസ്തീൻ ഫുട്‌ബോൾ താരത്തെ ഇസ്രാഈൽ അധിനിവേശസൈന്യം വെടിവെച്ചുകൊന്നു
backup
December 22 2022 | 15:12 PM
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ അതിക്രമം നടത്തിയ ഇസ്രാഈൽ സൈന്യം ഫലസ്തീൻ ഫുട്‌ബോൾ താരത്തെ വെടിവെച്ചു കൊന്നു. അഞ്ച് ഫലസ്തീനികൾക്ക് പരുക്കേറ്റു. അഹ്മദ് ദറാഗ്മി എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. നബ്‌ലുസിൽ ഇന്നലെയാണ് ഇസ്രാഈൽ സേന അക്രമുണ്ടായത്. സൈന്യത്തിനെതിരേ പ്രതികരിച്ച ഫലസ്തീനികൾക്കെതിരേ വെടിയുതിർക്കുകയായിരുന്നു. വെസ്റ്റ് ബാങ്ക് പ്രീമിയർ ലീഗിൽ തഖാഫി തുൽകരീം ക്ലബ്ബിനായി കളിക്കുന്ന താരമാണ് അഹ്മദ് ദറാഗ്മി. ഈ സീസണിൽ ആറു ഗോളുകൾ നേടി ടോപ്‌സ്‌കോററായിരുന്നു. ഏറ്റുമുട്ടലിൽ അദ്ദേഹം പങ്കാളിയായിരുന്നോയെന്ന് വ്യക്തമല്ല.
വെസ്റ്റ്ബാങ്കിൽ ഈ വർഷം 150ഓളം ഫലസ്തീനികളെയാണ് ഇസ്രാഈൽ വെടിവെച്ചു കൊന്നത്. 2006നു ശേഷം ഏറ്റവും കൂടുതൽ ഫലസ്തീനികൾ കൊലചെയ്യപ്പെട്ട വർഷം കൂടിയാണിത്.
Palestinian football player killed by Israeli army in West Bank
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."