HOME
DETAILS

കായികരംഗത്തെ അനീതിയുടെയും അവഗണനയുടെയും ഇര; നോവായി നിദ ഫാത്തിമ; പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും

  
backup
December 23 2022 | 02:12 AM

10-year-old-kerala-cycle-polo-player-dies-in-nagpu

ആലപ്പുഴ: കേരളത്തിന്റെ നൊമ്പരമായി കുഞ്ഞ് ദേശീയ താരം നിദഫാത്തിമയുടെ വേർപാട്. നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിനെത്തി ആകസ്മികമായി വിട പറഞ്ഞ കേരളാ ടീം അംഗം അമ്പലപ്പുഴ കാക്കാഴം സുഹ്‌റാ മൻസിൽ ഷിഹാബുദീൻ അൻസില ദമ്പതികളുടെ മകൾ നിദ ഫാത്തിമ (10)യുടെ ചിത്രമായിരുന്നു ഇന്നലെ സാമൂഹിക മാധ്യമങ്ങൾ നിറയെ. നാഗ്പൂരിൽ മതിയായ ഭക്ഷണ, താമസ സൗകര്യങ്ങൾ ലഭിക്കാതിരുന്നതാണ് ഈ പത്തുവയസുകാരിയുടെ ജീവനെടുത്തതെന്ന ആക്ഷേപമാണ് ഉയരുന്നത്.

നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നിദ ഫാത്തിമ അമ്പലപ്പുഴ ഗവ.മോഡൽ സ്‌കൂളിലാണ് സൈക്കിൾ പോളോ പരിശീലിച്ചിരുന്നത്. കാക്കാഴത്ത് വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. പത്താം വയസിൽ ദേശീയ താരമായ നിദയിൽ വലിയ പ്രതീക്ഷകളായിരുന്നു കുടുംബത്തിന്.കടുത്ത നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് നാഗ്പൂരിൽ നടക്കുന്ന ദേശീയ സൈക്കിൾ പോളോ ചാംപൻഷിപ്പിൽ പങ്കെടുക്കാൻ ഞായറാഴ്ച യാത്രതിരിച്ചത്. 20ന് നാഗ്പൂരിൽ എത്തിയെങ്കിലും താമസ, ഭക്ഷണ സൗകര്യങ്ങൾ സംഘാടകർ നിഷേധിച്ചതോടെ താൽകാലിക കേന്ദ്രത്തിലാണ് നിദയടക്കമുള്ള കേരളത്തിലെ മത്സരാർഥികൾ കഴിഞ്ഞിരുന്നത്.

ബുധനാഴ്ച കടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം കടുത്ത ഛർദ്ദിയെ തുടർന്ന് നാഗ്പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ഒരു ഇഞ്ചക്ഷൻ നൽകിയ ശേഷം ആരോഗ്യ നില കൂടുതൽ വഷളായെന്ന് കൂടെയുള്ള പരിശീലകർ പറയുന്നു. തുടർന്ന് ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്ന് രണ്ട് അസോസിയേഷനുകൾ കുട്ടികളെ മത്സരത്തിനയച്ചിരുന്നു.

സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ കുട്ടികളെയാണ് ഫെഡറേഷൻ മത്സരത്തിന് അനുവദിച്ചത്. നിദയടക്കമുള്ളവരെ അയച്ച കേരളാ സൈക്കിൾ പോളോ അസോസിയേഷൻ കോടതി ഉത്തരവ് വാങ്ങിയാണ് മത്സരത്തിനെത്തിയത്. മത്സരിപ്പിക്കാൻ മാത്രമാണ് കോടതി ഉത്തരവിട്ടതെന്നും മറ്റ് സൗകര്യങ്ങൾ തരില്ലെന്നും സംഘാടകർ പറഞ്ഞതായാണ് ആരോപണം. ഇതോടെ താൽക്കാലിക സൗകര്യങ്ങൾ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കുകയായിരുന്നു. അസോസിയേഷനുകൾ തമ്മിലുള്ള കിടമത്സരത്തിൽ പൊലിഞ്ഞത് വിലപ്പെട്ട കുഞ്ഞു ജീവനാണ്.

അതേ സമയം നിദഫാത്തിമ നടന്നാണ് ആശുപത്രിയിലേക്ക് വന്നതെന്ന് നാഗ്പുർ കേരള സമാജം ഭാരവാഹി മനോജ് ആയൂർ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ ആശുപത്രിയിലേക്ക് നടന്നുവന്നെന്നും ചികിത്സയ്ക്കിടെ നില വഷളായി പെട്ടെന്ന് കുഴഞ്ഞുവീണ് മരണം സംഭവിച്ചെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞതെന്നും കേരള സമാജം ജനറൽ സെക്രട്ടറിയായ മനോജ് ആയൂർ പ്രതികരിച്ചു.


നാഗ്പൂരിലെ മെഡിക്കൽ കോളജിലാണ് നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം. ഇതിന് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് തന്നെ വീട്ടിലെത്തിക്കാനാണ് ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago