എറണാകുളം ബസലിക്ക പള്ളിയില്‍ ഒരേ സമയം രണ്ട് തരം കുര്‍ബാന; വിശ്വാസികളുടെ മുദ്രാവാക്യം വിളിയും കൂക്കിവിളിയും
കൊച്ചി: ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ബഹളം. കുര്‍ബാന അര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് ഏഴ് വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും ഒരു വൈദികന് ഏകീകൃത കുര്‍ബാനയും അര്‍പ്പിക്കുകയായിരുന്നു.
രണ്ട് വിഭാഗമായി സംഘടിച്ച വിശ്വാസികളെ സമവായത്തിലൂടെ നീക്കാനാണ് പൊലീസിന്റെ ശ്രമം. കുര്‍ബാന അര്‍പ്പിക്കുന്നതിന് മുന്നില്‍ വന്ന് ആ മൈക്ക് നീക്കം ചെയ്യുകയും ലൈറ്റുകള്‍ ഓഫ് ചെയ്യുകയുമൊക്കെ ചെയ്തായിരുന്നു പ്രതിഷേധം.
ജനാധിപത്യ കുര്‍ബാന നടക്കുന്നതിനിടെ വിശ്വാസികളില്‍ ഒരു വിഭാഗം എത്തി മൈക്ക് എടുത്ത് മാറ്റുകയായിരുന്നു. എന്നാല്‍, മറുവിഭാഗം വൈദികര്‍ക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. ഒരു വിഭാഗം ലൈറ്റ് ഉള്‍പ്പെടെ ഓഫാക്കിക്കൊണ്ട് പ്രതിഷേധം കടുപ്പിച്ചപ്പോള്‍ മറ്റ് വിഭാഗം മൊബൈല്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ തെളിച്ച് കുര്‍ബാനയുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതേസമയം പ്രതിഷേധവുമായി എത്തിയ മറുവിഭാഗം ഇതിനെ തടയുന്നുമുണ്ട്. അള്‍ത്താരയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."