സ്‌കൂള്‍ തുറക്കല്‍: കരട് മാര്‍ഗരേഖയായി, അന്തിമ മാര്‍ഗരേഖ അഞ്ച് ദിവസത്തിനകം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കരട് മാര്‍ഗരേഖ തയാറായി. മാര്‍ഗരേഖ തയാറാക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. കരട് മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍, അധ്യാപകര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അഭിപ്രായം അറിയിക്കാം. ജില്ലാ, സ്‌കൂള്‍തലങ്ങളില്‍ അധ്യാപകസംഘടനകളുടെയും രാഷ്ട്രീയകക്ഷികളുടെയും യുവജന സംഘടകളുടെയും യോഗം വിളിക്കും. വിപുലമായ പി.ടി.എ യോഗവും വിളിച്ചുചേര്‍ക്കും. അന്തിമ മാര്‍ഗരേഖ അഞ്ചുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നിര്‍ദേശങ്ങള്‍
ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ
കുട്ടികളെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല
സ്‌കൂളില്‍ ഉച്ചഭക്ഷണം തയാറാക്കില്ല, പകരം അലവന്‍സ് നല്‍കും
വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം നിര്‍ബന്ധമാക്കില്ല
ആഴ്ചയില്‍ ആറ് പ്രവൃത്തി ദിവസമാണുണ്ടാകുക. ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ചവരെയാണ് ക്ലാസ്
എല്ലാദിവസവും ക്ലാസ് മുറികള്‍ അണുവിമുക്തമാക്കും
രക്ഷിതാക്കള്‍ക്ക് ഓണ്‍ലൈനായി ബോധവല്‍കരണ ക്ലാസുകള്‍ നല്‍കും
വലിയ സ്‌കൂളുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തും
സ്‌കൂളുകള്‍ക്ക് മുന്നിലെ കടകളില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കില്ല
10 മുതല്‍ 20 വരെയുള്ള ബാച്ചുകളായി കുട്ടികളെ തരംതിരിച്ച് ഒരു അധ്യാപകന് ചുമതല നല്‍കും
ഓട്ടോറിക്ഷയില്‍ രണ്ട് കുട്ടികളെ മാത്രമേ അനുവദിക്കുകയുള്ളൂ
സ്‌കൂള്‍ ബസുകള്‍ കൂടുതല്‍ ട്രിപ്പ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."