HOME
DETAILS

എല്ലാവരെയും ചേര്‍ത്തുപിടിച്ച മൗലവി സാഹിബ്

  
backup
September 24 2021 | 19:09 PM

636545665-2


പി.കെ കുഞ്ഞാലിക്കുട്ടി

മൗലവി സാഹിബ്, അങ്ങനെയാണ് ഞാനദ്ദേഹത്തെ വിളിച്ചിരുന്നത്. അബ്ദുല്‍ ഖാദര്‍ മൗലവി ഏറെ പ്രിയപ്പെട്ട മൂത്ത സഹോദരനായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട ആത്മബന്ധത്തിന്റെ ഓര്‍മകളാണ് മനസിലെത്തുന്നത്. വിദ്യാര്‍ഥി കാലം മുതല്‍ അദ്ദേഹവുമായി ബന്ധമുണ്ട്. നേതാവായാണ് കണ്ടിരുന്നത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ പഠിക്കുന്നതിനിടെ ഞാന്‍ എം.എസ്.എഫ് യൂനിറ്റ് പ്രസിഡന്റായിരുന്നു. അന്ന് നിരന്തരം അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു. അതു പിന്നെ സ്‌നേഹബന്ധമായി വളര്‍ന്ന് ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള, മനസ്സുകൊണ്ടടുത്ത ബന്ധമായിത്തീര്‍ന്നു.
ഇ. അഹമ്മദും ഞാനും അബ്ദുല്‍ ഖാദര്‍ മൗലവിയും മറ്റ് ചിലരും ഉള്‍പ്പെടെയുള്ള നേതൃത്വം ഒരുമിച്ചാണ് പിന്നീടുണ്ടായ യാത്രകള്‍. ഞങ്ങളുടേത് ഒരു സ്‌നേഹബന്ധത്തിന്റെ ജീവിതയാത്രയായിരുന്നു. കൂട്ടത്തിലുള്ളയാള്‍ വിടപറഞ്ഞുപോവുമ്പോഴുണ്ടാവുന്ന വൈകാരിക വേലിയേറ്റമാണ് ഇപ്പോഴുള്ളത്.


പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ കണ്ണൂരില്‍ വരുന്ന കാലത്ത് അദ്ദേഹത്തിന് ചുറ്റം ഒരുമിച്ചുകൂടുന്നവരില്‍ പെട്ടവരായിരുന്നു ഞങ്ങള്‍. തുടര്‍ന്ന് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്തും എം.എല്‍.എ, മന്ത്രി തുടങ്ങിയ കാലയളവിലൊക്കെ മൗലവിയുമായുള്ള ബന്ധം തുടര്‍ന്നു. ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗികമായ പല പദവികളിലും അദ്ദേഹം അലങ്കരിച്ചതിനാല്‍ അത്തരത്തിലുള്ള ഔദ്യോഗിക ബന്ധവുമുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ മുന്നേറ്റത്തില്‍ നിര്‍ണായകമായ നാമമായിരുന്നു മൗലവിയുടേത്. കണ്ണൂര്‍ ജില്ലാ മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തതോടെ പാര്‍ട്ടിക്ക് വലിയ രീതിയിലുള്ള നേട്ടമാണുണ്ടായത്. നേരത്തെ ഒ.കെ മുഹമ്മദ് കുഞ്ഞ് പ്രസിഡന്റും ഇ. അഹമ്മദ് സാഹിബ് ജനറല്‍ സെക്രട്ടറിയുമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇ. അഹമ്മദ് വന്നതോടെ ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഖാദര്‍ മൗലവി എത്തി. ഇതോടെ കണ്ണൂരിലെ ലീഗ് രാഷ്ട്രീയത്തിന് വഴിത്തിരിവായി. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ എതിരിട്ട് സമാനതകളില്ലാത്ത വളര്‍ച്ചയാണ് ലീഗിനുണ്ടായത്. ഭരണ, പ്രതിപക്ഷ നേതൃത്വങ്ങള്‍ക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇ.കെ നായനാര്‍ രാഷ്ട്രീയ നേതൃത്വത്തിലുണ്ടായപ്പോഴും സംസ്ഥാനം ഭരിച്ചപ്പോഴും അബ്ദുല്‍ ഖാദര്‍ മൗലവിയെപ്പറ്റി പറയാറുണ്ടായിരുന്നു. സര്‍വര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പാണക്കാട് കുടുംബവുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി ആശുപത്രിയിലായപ്പോള്‍ വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.


കണ്ണൂരില്‍ പ്രാദേശികമായി നടക്കേണ്ട പരിപാടി സംബന്ധിച്ച് മരിക്കുന്നതിന്റെ തലേ ദിവസം ഓര്‍മിപ്പിച്ചിരുന്നു. തിരുവനന്തപുരത്തായിരിക്കെയായിരുന്നു അദ്ദേഹം ഫോണിലൂടെ ബന്ധപ്പെട്ടത്.
പാണക്കാട് കുടുംബം കഴിഞ്ഞാല്‍ മുസ്‌ലിം ലീഗില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയായിരുന്നു അബ്ദുല്‍ ഖാദര്‍ മൗലവി. രാഷ്ട്രീയ കേരളത്തില്‍ ഐക്യത്തിനായി അദ്ദേഹം നിരന്തരം യത്‌നിച്ചു. ഭിന്നതകളില്ലാതെ എല്ലാവരെയും ചേര്‍ത്തുപിടിച്ചായിരുന്നു സഞ്ചാരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago