സിരകളിലൂടെ സ്നേഹിക്കുമ്പോൾ മിറോസ്ലാവ് ഹോലുബ്-ചെക് കവി
ഡോ.രോഷ്നി സ്വപ്ന
'പോകൂ,
പോയി ആ വാതില്‍ തുറക്കൂ..
ചിലപ്പോള്‍ പുറത്ത് മരമുണ്ടാകാം,
അല്ലെങ്കില്‍ ഒരു കാട്,
ഒരു പൂന്തോട്ടം
അല്ലെങ്കില്‍....
ഒരു മാന്ത്രികനഗരം'
- മിറോസ്ലാവ് ഹോലുബ്
മനുഷ്യരെ നഗരങ്ങളില്‍ ജീവനോടെ ചുട്ടുകൊല്ലുന്ന സമകാലികതയില്‍ മിറോസ്ലാവ് ഹോലുബിന്റെ കവിതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സ്വന്തം പുസ്തകങ്ങളില്‍ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളെയും അദ്ദേഹം ഉള്‍പ്പെടുത്തുന്നു. ആദ്യ കവിതാസമാഹാരം 'ഡേ ഡ്യൂട്ടി' 1958ലാണ് പ്രസിദ്ധീകരിച്ചത്. തുടക്കംമുതല്‍ സമകാലികതയുമായി ഏറ്റുമുട്ടുന്ന ഉത്കണ്ഠകള്‍ കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
സാമൂഹികവും രാഷ്ട്രീയവും ധാര്‍മികവുമായ മനഃശാസ്ത്ര പരിസരം അദ്ദേഹത്തിന്റെ കാവ്യമേഖലകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. ശാസ്ത്രീയ സംഭവങ്ങളോടുള്ള യുക്തിസഹവും വികാരരഹിതവുമായ സമീപനങ്ങളും യാഥാര്‍ഥ്യബോധവും അന്വേഷണാത്മകമായ മനോഭാവങ്ങളും കലര്‍ന്ന കാവ്യനീതിയാണ് അദ്ദേഹം വായനക്കാര്‍ക്കു സമ്മാനിച്ചത്.
ആധുനിക ചെക്ക് റിപ്പബ്ലിക്കിലെ പ്ലിസെന്‍ നഗരത്തിലാണ് ശാസ്ത്രജ്ഞനും കവിയുമായ മിറോസ്ലാവ് ഹോലുബ് ജനിച്ചത്.1953ല്‍ ചാള്‍സ് യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍നിന്ന് എം.ഡിയും 1958ല്‍ ചെക്ക് അക്കാദമി ഓഫ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബയോളജിയില്‍നിന്ന് പിഎച്ച്.ഡിയും നേടി. ഹോലുബ് ഇംഗ്ലിഷ്,ഫ്രഞ്ച്,ജര്‍മ്മന്‍ ഭാഷകള്‍ സംസാരിച്ചു.
കര്‍ക്കശമായ വര്‍ത്തമാനകാല സംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നിശിതമാണെന്ന് ഹോലുബിന്റെ 'തിരഞ്ഞെടുത്ത കവിതകള്‍' (1967) എന്ന പുസ്തകത്തിന്റെ ആമുഖമെഴുതിയ ഇംഗ്ലിഷ് കവിയും നിരൂപകനുമായ എ. അല്‍വാരസ് ചൂണ്ടിക്കാണിക്കുന്നു.
'ഹോലുബിന്റെ ശക്തിയുടെ ഉറവിടം യാഥാര്‍ഥ്യങ്ങളോട് അദ്ദേഹം പുലര്‍ത്തുന്ന സൂക്ഷ്മവും വിമര്‍ശനാത്മകവുമായ സ്വീകാര്യതയാണ്. ഒന്നുകില്‍ അവന്റെ വിസമ്മതമാണ്. എവറസ്റ്റ് പോലെ യാഥാര്‍ഥ്യങ്ങള്‍ അവിടെയുണ്ട് എന്നതിനാല്‍ വസ്തുതകളെ മൂടിവയ്ക്കുക, അടച്ചുപൂട്ടുക അല്ലെങ്കില്‍ പുകഴ്ത്തുക എന്നല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല എന്നദ്ദേഹം വിശ്വസിച്ചു. ഇതു നിരവധി കവിതാസമാഹാരങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നുമുണ്ട്. കവി സീമസ് ഹീനി ഹോലുബിന്റെ രചനയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ:
ഹോലുബിന്റെ കവിതകള്‍ വസ്തുതകള്‍ നിറഞ്ഞ കിടപ്പുമുറിയാണ്. ചര്‍മത്തിന് താഴെയുള്ള തലയോട്ടിയല്ല,തലയോട്ടിക്ക് താഴെയുള്ള തലച്ചോറ്;ബന്ധങ്ങളുടെ രൂപം, രാഷ്ട്രീയം, ചരിത്രം; വാത്സല്യങ്ങളുടെയും അതൃപ്തിയുടെയും താളം; വിശ്വാസം, പ്രത്യാശ, അക്രമം, കല എന്നിവയുടെ ഒഴുക്കും ഒഴുക്കുമാണ്' എന്നാണ്.
ക്ലിനിക്കല്‍ പാത്തോളജിസ്റ്റും ഇമ്യൂണോളജിസ്റ്റുമായ ഹോലുബ് തന്റെ എഴുത്തിനേക്കാള്‍ ഒരു ശാസ്ത്രജ്ഞനെന്ന നിലയില്‍ തൊഴിലിനു മുന്‍ഗണന നല്‍കിയിരുന്നു. ശാസ്ത്രവും കവിതയും തമ്മിലുള്ള അസുഖകരമായ ബന്ധം അദ്ദേഹം മറ്റൊരര്‍ഥത്തില്‍ ആസ്വദിക്കുകയായിരുന്നുവെന്ന് വേണം കരുതാന്‍. ശാസ്ത്രവും കവിതയും തമ്മില്‍ ഒരു സംഘര്‍ഷവും ഹോലുബ് കാണുന്നില്ല. ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍, താന്‍ 'വസ്തുനിഷ്ഠമായ യാഥാര്‍ഥ്യത്തില്‍' വിശ്വസിക്കുകയും അന്ധവിശ്വാസങ്ങളെ വെറുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു. പക്ഷേ,അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു, 'യുക്തിരഹിതമായത് ഉള്‍പ്പെടെയുള്ള അനുഭവത്തിന്റെ എല്ലാ പ്രതിഭാസങ്ങളെക്കുറിച്ചും തുറന്ന മനസാണ് എന്റേത്' എന്ന്.
ഹോലുബ് കവിതകളില്‍ പലപ്പോഴും ശാസ്ത്രീയ രൂപകങ്ങള്‍ ഉപയോഗിക്കുന്നു, അത് 'ഒരപകടസാധ്യതയാണ്' എന്നദ്ദേഹം കരുതുന്നുണ്ടെങ്കിലും. 'സൂക്ഷ്മലോകത്തിന്റെ പുതിയ യാഥാര്‍ഥ്യത്തിന് കാവ്യാത്മകമായ തത്തുല്യങ്ങള്‍ കണ്ടെത്താന്‍ അത് അദ്ദേഹത്തെ പ്രാപ്തനാക്കുകയും ചെയ്യുന്നുണ്ട്. 'യുക്തിവാദത്തിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ വേണ്ടിയാണ് താന്‍ രൂപകങ്ങള്‍ ഉപയോഗിക്കുന്നതെന്ന് ഹോലുബ് ഒരു ആഭിമുഖ്യത്തില്‍ പറയുന്നുണ്ട്.
'മറ്റൊരു കാരണം, കവിതയിലെ ആശയങ്ങളുടെ ഒഴുക്ക് എനിക്കിഷ്ടമുള്ളതു പോലെ,രൂപകങ്ങളുടെ ഗതിയായോ നൃത്തമായോ രൂപപ്പെടുന്നത് ഹോലുബിനു ഇഷ്ടമാണ് എന്നതാണ്. തന്റെ കവിതകള്‍,എല്ലായ്‌പ്പോഴും ആരംഭിക്കുന്നത് ഒരു ആശയത്തിലാണ്, ഏതെങ്കിലും തരത്തിലുള്ള ഒരു ഭ്രാന്തമായ ആശയത്തില്‍ എന്നദ്ദേഹം ആനന്ദിക്കുന്നുമുണ്ട്.
'എന്റെ നീണ്ട വരികളിലൂടെയും ചെറിയ കാഴ്ചകളിലെ അതിശയകരമായ ഊന്നലിലൂടെയും ചില ആഘാതങ്ങള്‍ക്ക് അര്‍ഥംനേടാന്‍ ഞാന്‍ ശ്രമിക്കുന്നു' എന്നാണദ്ദേഹം പറഞ്ഞത്.
1960മുതല്‍1980വരെ, ഇറ്റലിയിലെ സ്‌പോലെറ്റോ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള നിരവധി ഫെസ്റ്റിവലുകളില്‍ ഹോലുബ് കവിതകള്‍ വായിച്ചു.ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്റര്‍ ഫെസ്റ്റിവല്‍,ഇംഗ്ലണ്ടിലെ ഹാരോഗേറ്റ് ഫെസ്റ്റിവല്‍,ഹോളണ്ടിലെ റോട്ടര്‍ഡാമില്‍ പോയട്രി ഇന്റര്‍നാഷനല്‍,ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ നടന്ന കേംബ്രിഡ്ജ് കവിതോത്സവം,ഒന്റാറിയോയിലെ ടൊറന്റോയില്‍ നടക്കുന്ന അന്താരാഷ്ട്ര കവിതാ മേള എന്നിവയും അതില്‍പ്പെടും.
കവിതകള്‍
1.
സ്വപ്‌നങ്ങള്‍
അവ മനുഷ്യന്റെ സമ്പത്തിനെ
ക്ഷയിപ്പിക്കുന്നു, ചന്ദ്രനെപ്പോലെ.
ഒരു കയര്‍ നിവര്‍ന്നുവളരുന്നു
ശിരസിലെ കിരീടത്തില്‍നിന്ന്
കറുത്ത ഹംസം വിരിയുന്നു
ഒരു കല്ലില്‍നിന്ന്.
ഒപ്പം ആകാശത്ത് മാലാഖമാര്‍
സായാഹ്നത്തില്‍ ഒത്തുചേരുന്നു.
ഞാന്‍ സ്വപ്‌നം കാണുന്നു.
അതിനാല്‍
ഞാന്‍ സ്വപ്‌നം കാണുന്നു.
ഞാന്‍ സ്വപ്‌നം കാണുന്നു
മൂന്നു തവണ.
പിന്നീട് മൂന്ന് എന്നത്
ഒമ്പതാവുന്നു.
നിയമപ്രകാരം
വലംകൈ എന്നാണ്.
സര്‍ക്കസ് കഴിഞ്ഞുപോകുമ്പോള്‍.
ചവിട്ടിയ നിലത്ത്
ഒരിക്കല്‍ക്കൂടി പുല്ലുപടരും.
അതെ, പുല്ല്
വേരൂന്നിയ പുല്ല്.
2.
ലോകാവസാനം
ഈ പാട്ടിനവസാനം
പക്ഷി അതിന്റെ പാത കണ്ടെത്തും.
മരം അതിന്റെ ചീളുള്‍ക്കടിയില്‍
അലിഞ്ഞുചേരും.
ആകാശത്ത് മേഘങ്ങള്‍
വളഞ്ഞുപുളഞ്ഞ് ഒഴുകും.
എല്ലാ വിള്ളലുകളിലൂടെയും
ഇരുട്ടൊഴുകി ഭൂപ്രകൃതിയുടെ
മുങ്ങുന്ന പാത്രത്തിലേക്ക് വീഴും.
ടെലിഗ്രാഫ് വയറുകളില്‍ മാത്രം
ഒരു സന്ദേശം ഇപ്പോഴും
പൊടിഞ്ഞു കേള്‍ക്കും.
വീട്ടിലേക്ക്മടങ്ങിവരൂ
നിങ്ങള്‍ക്കൊരു മകനുണ്ട്.
3.
ചിറകുകള്‍
നമുക്കൊരു തിമിംഗലത്തിന്റെ
സൂക്ഷ്മശരീരഘടനയുണ്ട്.
നാം മനുഷ്യര്‍ക്ക്
പ്രപഞ്ചഭൂപടങ്ങളുണ്ട്.
സൂക്ഷ്മജീവികള്‍ക്കു വേണ്ടി
നാം നിര്‍മിച്ച
അവരുടേതായ ഭൂപടങ്ങളുണ്ട്.
പ്രപഞ്ചത്തിനു വേണ്ടി നിര്‍മിച്ച
സൂക്ഷ്മഭൂപടങ്ങള്‍.
വൈദ്യുതശൃംഖല കൊണ്ട് നിര്‍മിച്ച
ചതുരംഗവിദഗ്ധന്‍ നമുക്കുണ്ട്.
എന്നാല്‍ എല്ലാറ്റിനുമുപരി
നമുക്ക് അടുക്കിയൊതുക്കാനുള്ള
പ്രാപ്തിയുണ്ട്.
കടലമണികള്‍ അടുക്കാന്‍
കൈക്കുമ്പിളില്‍
വെള്ളം കോര്‍ത്തെടുക്കാന്‍....
ഇരിപ്പിടത്തിന്റെ ആണിക്കല്ല്
മണിക്കൂറുകളെടുത്തും തിരയാന്‍..
നമുക്ക് ചിറകുകള്‍
വിരിയുന്നത്
അങ്ങനെയാവാം.
4.
അത്യാഹിതം
ചതഞ്ഞരഞ്ഞ വിരലുകളുമായി
വന്ന് അവര്‍ പറഞ്ഞു
'ഡോക്ടര്‍
ഇത് ചേര്‍ത്തുവയ്ക്കൂ...
പിന്നീടവര്‍
കത്തിക്കരിഞ്ഞ
കണ്ണുകള്‍ കൊണ്ടുവന്നു
വേട്ടയാടപ്പെട്ട
മൂങ്ങകളുടെ ഹൃദയങ്ങള്‍...
നൂറുകണക്കിന്
വെളുത്ത ശവശരീരങ്ങള്‍
അവര്‍ കൊണ്ടുവന്നു.
നൂറുകണക്കിന് ചുവന്ന
ശവശരീരങ്ങള്‍.
അത്രതന്നെ
കറുത്ത ശരീരങ്ങള്‍.
'ഡോക്ടര്‍... ഇവയല്ലാം
ചേര്‍ത്തുവയ്ക്കൂ...'
ശവവണ്ടിയുടെ ചാരത്തില്‍ മുക്കി
അവര്‍ കൊണ്ടുവന്നു
രക്തത്തിന്റെ ഉന്മാദങ്ങളെ...
മാംസത്തിന്റെ നിലവിളികളെ..
കരിഞ്ഞുപോയ നിശബ്ദതകളെ
'ചേര്‍ത്തുവയ്ക്കൂ ഡോക്ടര്‍...'
ഒടുവില്‍ ഞങ്ങള്‍ രാത്രിയോ പകലോ
എന്നല്ലാതെ ഇഞ്ചിഞ്ചായി
തുന്നിച്ചേര്‍ക്കാന്‍ തുടങ്ങി.
ഞരമ്പ് ഞരമ്പിലേക്ക്,
പേശികള്‍ പേശികളിലേക്ക്
കണ്ണുകള്‍ കാഴ്ചയിലേക്ക്.
അപ്പോള്‍ അവര്‍ വീണ്ടും
കൊണ്ടുവരുന്നു
അതിലും നീളമുള്ള കഠാരകള്‍,
അതിലും അപകടകരമായ
ബോംബുകള്‍,
അതിലും മഹത്തായ വിജയങ്ങള്‍,
വിഡ്ഢികള്‍!

'മറ്റൊരു കാരണം, കവിതയിലെ ആശയങ്ങളുടെ ഒഴുക്ക് എനിക്കിഷ്ടമുള്ളതു പോലെ,രൂപകങ്ങളുടെ ഗതിയായോ നൃത്തമായോ രൂപപ്പെടുന്നത് ഹോലുബിനു ഇഷ്ടമാണ് എന്നതാണ്. തന്റെ കവിതകള്‍,എല്ലായ്‌പ്പോഴും ആരംഭിക്കുന്നത് ഒരു ആശയത്തിലാണ്, ഏതെങ്കിലും തരത്തിലുള്ള ഒരു ഭ്രാന്തമായ ആശയത്തില്‍ എന്നദ്ദേഹം ആനന്ദിക്കുന്നുമുണ്ട്..
'എന്റെ നീണ്ട വരികളിലൂടെയും ചെറിയ കാഴ്ചകളിലെ അതിശയകരമായ ഊന്നലിലൂടെയും ചില ആഘാതങ്ങള്‍ക്ക് അര്‍ഥംനേടാന്‍ ഞാന്‍ ശ്രമിക്കുന്നു' എന്നാണദ്ദേഹം പറഞ്ഞത്.
1960മുതല്‍1980വരെ, ഇറ്റലിയിലെ സ്‌പോലെറ്റോ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള നിരവധി ഫെസ്റ്റിവലുകളില്‍ ഹോലുബ് കവിതകള്‍ വായിച്ചു.ന്യൂയോര്‍ക്കിലെ ലിങ്കണ്‍ സെന്റര്‍ ഫെസ്റ്റിവല്‍,ഇംഗ്ലണ്ടിലെ ഹാരോഗേറ്റ് ഫെസ്റ്റിവല്‍,ഹോളണ്ടിലെ റോട്ടര്‍ഡാമില്‍ പോയട്രി ഇന്റര്‍നാഷനല്‍,ഇംഗ്ലണ്ടിലെ കേംബ്രിഡ്ജില്‍ നടന്ന കേംബ്രിഡ്ജ് കവിതോത്സവം,ഒന്റാറിയോയിലെ ടൊറന്റോയില്‍ നടക്കുന്ന അന്താരാഷ്ട്ര കവിതാ മേള എന്നിവയും അതില്‍പ്പെടും.
കവിതകള്‍
1.
സ്വപ്‌നങ്ങള്‍
അവ മനുഷ്യന്റെ സമ്പത്തിനെ
ക്ഷയിപ്പിക്കുന്നു, ചന്ദ്രനെപ്പോലെ.
ഒരു കയര്‍ നിവര്‍ന്നുവളരുന്നു
ശിരസിലെ കിരീടത്തില്‍നിന്ന്
കറുത്ത ഹംസം വിരിയുന്നു
ഒരു കല്ലില്‍നിന്ന്.
ഒപ്പം ആകാശത്ത് മാലാഖമാര്‍
സായാഹ്നത്തില്‍ ഒത്തുചേരുന്നു.
ഞാന്‍ സ്വപ്‌നം കാണുന്നു.
അതിനാല്‍
ഞാന്‍ സ്വപ്‌നം കാണുന്നു.
ഞാന്‍ സ്വപ്‌നം കാണുന്നു
മൂന്നു തവണ.
പിന്നീട് മൂന്ന് എന്നത്
ഒമ്പതാവുന്നു.
നിയമപ്രകാരം
വലംകൈ എന്നാണ്.
സര്‍ക്കസ് കഴിഞ്ഞുപോകുമ്പോള്‍.
ചവിട്ടിയ നിലത്ത്
ഒരിക്കല്‍ക്കൂടി പുല്ലുപടരും.
അതെ, പുല്ല്
വേരൂന്നിയ പുല്ല്.
2.
ലോകാവസാനം
ഈ പാട്ടിനവസാനം
പക്ഷി അതിന്റെ പാത കണ്ടെത്തും.
മരം അതിന്റെ ചീളുള്‍ക്കടിയില്‍
അലിഞ്ഞുചേരും.
ആകാശത്ത് മേഘങ്ങള്‍
വളഞ്ഞുപുളഞ്ഞ് ഒഴുകും.
എല്ലാ വിള്ളലുകളിലൂടെയും
ഇരുട്ടൊഴുകി ഭൂപ്രകൃതിയുടെ
മുങ്ങുന്ന പാത്രത്തിലേക്ക് വീഴും.
ടെലിഗ്രാഫ് വയറുകളില്‍ മാത്രം
ഒരു സന്ദേശം ഇപ്പോഴും
പൊടിഞ്ഞു കേള്‍ക്കും.
വീട്ടിലേക്ക്മടങ്ങിവരൂ
നിങ്ങള്‍ക്കൊരു മകനുണ്ട്.
3.
ചിറകുകള്‍
നമുക്കൊരു തിമിംഗലത്തിന്റെ
സൂക്ഷ്മശരീരഘടനയുണ്ട്.
നാം മനുഷ്യര്‍ക്ക്
പ്രപഞ്ചഭൂപടങ്ങളുണ്ട്.
സൂക്ഷ്മജീവികള്‍ക്കു വേണ്ടി
നാം നിര്‍മിച്ച
അവരുടേതായ ഭൂപടങ്ങളുണ്ട്.
പ്രപഞ്ചത്തിനു വേണ്ടി നിര്‍മിച്ച
സൂക്ഷ്മഭൂപടങ്ങള്‍.
വൈദ്യുതശൃംഖല കൊണ്ട് നിര്‍മിച്ച
ചതുരംഗവിദഗ്ധന്‍ നമുക്കുണ്ട്.
എന്നാല്‍ എല്ലാറ്റിനുമുപരി
നമുക്ക് അടുക്കിയൊതുക്കാനുള്ള
പ്രാപ്തിയുണ്ട്.
കടലമണികള്‍ അടുക്കാന്‍
കൈക്കുമ്പിളില്‍
വെള്ളം കോര്‍ത്തെടുക്കാന്‍....
ഇരിപ്പിടത്തിന്റെ ആണിക്കല്ല്
മണിക്കൂറുകളെടുത്തും തിരയാന്‍..
നമുക്ക് ചിറകുകള്‍
വിരിയുന്നത്
അങ്ങനെയാവാം.
4.
അത്യാഹിതം
ചതഞ്ഞരഞ്ഞ വിരലുകളുമായി
വന്ന് അവര്‍ പറഞ്ഞു
'ഡോക്ടര്‍
ഇത് ചേര്‍ത്തുവയ്ക്കൂ...
പിന്നീടവര്‍
കത്തിക്കരിഞ്ഞ
കണ്ണുകള്‍ കൊണ്ടുവന്നു
വേട്ടയാടപ്പെട്ട
മൂങ്ങകളുടെ ഹൃദയങ്ങള്‍...
നൂറുകണക്കിന്
വെളുത്ത ശവശരീരങ്ങള്‍
അവര്‍ കൊണ്ടുവന്നു.
നൂറുകണക്കിന് ചുവന്ന
ശവശരീരങ്ങള്‍.
അത്രതന്നെ
കറുത്ത ശരീരങ്ങള്‍.
'ഡോക്ടര്‍... ഇവയല്ലാം
ചേര്‍ത്തുവയ്ക്കൂ...'
ശവവണ്ടിയുടെ ചാരത്തില്‍ മുക്കി
അവര്‍ കൊണ്ടുവന്നു
രക്തത്തിന്റെ ഉന്മാദങ്ങളെ...
മാംസത്തിന്റെ നിലവിളികളെ..
കരിഞ്ഞുപോയ നിശബ്ദതകളെ
'ചേര്‍ത്തുവയ്ക്കൂ ഡോക്ടര്‍...'
ഒടുവില്‍ ഞങ്ങള്‍ രാത്രിയോ പകലോ
എന്നല്ലാതെ ഇഞ്ചിഞ്ചായി
തുന്നിച്ചേര്‍ക്കാന്‍ തുടങ്ങി.
ഞരമ്പ് ഞരമ്പിലേക്ക്,
പേശികള്‍ പേശികളിലേക്ക്
കണ്ണുകള്‍ കാഴ്ചയിലേക്ക്.
അപ്പോള്‍ അവര്‍ വീണ്ടും
കൊണ്ടുവരുന്നു
അതിലും നീളമുള്ള കഠാരകള്‍,
അതിലും അപകടകരമായ
ബോംബുകള്‍,
അതിലും മഹത്തായ വിജയങ്ങള്‍,
വിഡ്ഢികള്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."