കാലാവസ്ഥ അത്രശരിയല്ല; വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും കാണാൻ തത്കാലം പോകേണ്ടെന്ന് ദുബൈ പൊലിസ്
കാലാവസ്ഥ അത്രശരിയല്ല; വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും കാണാൻ തത്കാലം പോകേണ്ടെന്ന് ദുബൈ പൊലിസ്
ദുബൈ: ദുബൈയിൽ കാലാവസ്ഥ മാറി മറിയുന്ന അവസ്ഥയാണ് ഓരോ ദിനവും കാണാനാവുന്നത്. മഴ, മൂടൽമഞ്ഞ്, കാറ്റ്, പൊടിക്കാറ്റ്, ചൂട് എന്നിവയെല്ലാം മാറി മാറി വരുന്ന അവസ്ഥയാണ് ഉള്ളത്. അപ്രതീക്ഷിതമായി മഴ എത്തുന്നതിനാൽ താമസക്കാർക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ദുബൈ പൊലിസ്. അസ്ഥിരമായ കാലാവസ്ഥയിൽ വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ദുബൈ പൊലിസ് അറിയിച്ചു.
വാഹനങ്ങളുടെ വേഗം കുറയ്ക്കുക, വാഹനങ്ങൾക്കിടയിൽ മതിയായ സുരക്ഷാ അകലം അനുവദിക്കുക, വാഹനമോടിക്കുമ്പോൾ ശ്രദ്ധ തിരിക്കാതിരിക്കുക തുടങ്ങിയ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് പൊലിസ് അറിയിച്ചു. കടൽത്തീരങ്ങളും മറീനകളും സന്ദർശിക്കുമ്പോൾ ദുബൈ മുനിസിപാലിറ്റിയുടെയും പൊലിസിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ സ്വദേശികളും പ്രവാസികളും ശ്രദ്ധിക്കണം. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നീന്തലിനും മറ്റും നിരോധനം സൂചിപ്പിക്കുന്ന റെഡ് ഫ്ലാഗ് മുന്നറിയിപ്പ് എല്ലാവരും ശ്രദ്ധിക്കണമെന്നും ദുബൈ പൊലിസ് അറിയിച്ചു.
അതേസമയം, കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വേണ്ട നടപടികൾ പൊലിസ് പൂർത്തിയാക്കിയിട്ടുണ്ട്. അന്വേഷണങ്ങൾക്കും ആവശ്യഘട്ടങ്ങളിലും ദുബൈ പൊലിസിന്റെ എമർജൻസി നമ്പറായ 999, 901 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."