HOME
DETAILS

എണ്‍പതിലും ചുറുക്കോടെ ഗാന്ധിയന്‍

  
backup
September 25 2021 | 19:09 PM

4653453546
വി.എം ഷണ്‍മുഖദാസ്
ഫോട്ടോ: ജോതിഷ് പുത്തന്‍സ്
 
ഇതുവരെ സ്വന്തം പിറന്നാള്‍ ആഘോഷിക്കാത്ത കെ.എ ചന്ദ്രന്‍ ഗാന്ധിജിയുടെ പിറന്നാള്‍ദിനത്തില്‍ പലവിധ പരിപാടികള്‍ കൊണ്ട് സമൂഹത്തെ ഉണര്‍ത്താനാണ് ശ്രമിച്ചുവരുന്നത്. ഗാന്ധിജിയുടെ ജീവിതചിട്ടകള്‍ സ്വന്തം ജീവിതത്തിലും പകര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കാണുന്ന ചിത്രം കറന്‍സി നോട്ടിലെ ഗാന്ധിയാകില്ല. സ്വന്തം എം.എല്‍.എ പെന്‍ഷനും മറ്റു വരുമാനവും ഉപയോഗിച്ച് അദ്ദേഹം തയാറാക്കി നല്‍കുന്ന ഗാന്ധിജിയുടെ കൊച്ചുചിത്രങ്ങളാകും. 'ഗാന്ധിജിയുടെ ദര്‍ശനമാണ് എന്റെ ഊര്‍ജം. ഇതൊന്നും ശാശ്വതമല്ലെന്നു പറയാന്‍ ജ്ഞാനപ്പാനയും ഖുര്‍ആനും വഴിവിളക്കാകുന്നു. ഇതാണു മുന്നോട്ടു നയിക്കുന്നത്. നിരാശയുടെ ഒരു കണിക പോലുമില്ല. ഇനിയും ഗാന്ധിസന്ദേശം പ്രചരിപ്പിക്കാന്‍ ഊര്‍ജം നല്‍കണമെന്നു മാത്രമാണു പ്രാര്‍ഥന'- അദേഹം പറയുന്നു.
 
ഗാന്ധി പ്രചാരകന്‍
 
സ്‌കൂളില്‍ പഠിക്കുന്നകാലം മുതല്‍ ഗാന്ധിസാഹിത്യം വായിച്ചാണ് ഗാന്ധിയെ അടുത്തറിഞ്ഞുതുടങ്ങിയത്. പിന്നീട് ഗാന്ധിജിയെ സാധാരണക്കാര്‍ക്ക് കൂടി മനസിലാക്കികൊടുക്കണമെന്ന് ആഗ്രഹിച്ചു. തുടര്‍ന്ന് ചെറുപുസ്തകങ്ങള്‍ അച്ചടിച്ച് ഓരോ പ്രദേശങ്ങളിലും എത്തിച്ചുകൊടുത്തു. പിന്നീട്, വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗാന്ധിജിയെ അറിയാന്‍ ഗാന്ധിജിയുടെ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി ക്വിസ് മത്സരങ്ങള്‍ നടത്തിവരുന്നു. സമ്മാനമായി പുസ്തകങ്ങള്‍ക്കൊപ്പം, ക്യാഷ് അവാര്‍ഡും നല്‍കുന്നു. ഇതിന് പുറമെ ആദിവാസി, ദലിത് സങ്കേതങ്ങളിലും ഗാന്ധിജിയെ പരിചയപ്പെടുത്താനും കൂടുതല്‍ അറിയിക്കാനും നടപടികള്‍ തുടങ്ങി. വനിതകള്‍ക്കിടയിലും ഗാന്ധിജിയെ അറിയുക എന്ന പരിപാടികള്‍ നടത്തിവരുന്നു. ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍' എന്ന പുസ്തകം ഒരു ലക്ഷത്തിലധികം കോപ്പികള്‍ അച്ചടിച്ച് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. കുറ്റവാളികള്‍ക്കു വായിക്കാനായി പതിവായി ജയിലുകളിലും ഇദ്ദേഹം ഗാന്ധിജിയുടെ കൃതികള്‍ എത്തിച്ചുനല്‍കാറുണ്ട്. കുട്ടികള്‍ക്കും വലിയവര്‍ക്കും എളുപ്പത്തില്‍ മനസിലാക്കുന്നതിനും എളുപ്പത്തില്‍ സൂക്ഷിക്കുന്നതിനും കാര്‍ഡ് രൂപത്തിലും ചെറിയ പുസ്തകരൂപത്തിലുമാക്കിയാണ് വിതരണം. എവിടെ പോകുമ്പോഴും അദ്ദേഹത്തിന്റെ കൈവശം ഗാന്ധി സാഹിത്യ പുസ്തകങ്ങള്‍ കരുതാറുണ്ട്. ചെരിപ്പിടാതെയും ലളിതമായ വസ്ത്രധാരണവും ഭക്ഷണ രീതികളും അദ്ദേഹം പിന്‍തുടരുന്നു
 
ആദിവാസികളുടെ അച്ഛന്‍
 
എം.എല്‍.എയായിരിക്കുമ്പോള്‍ പട്ടികജാതി പട്ടികവര്‍ഗ നിയമസഭാ സമിതിയുടെ ഉപാധ്യക്ഷനായി കേരളത്തിലും, ഇന്ത്യയിലെ ആദിവാസി സങ്കേതങ്ങളിലും ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിക്കാന്‍ പോയിരുന്നു. ആദിവാസികുട്ടികള്‍ക്കു പഠനസൗകര്യമില്ലാത്തതിനാല്‍ പലരും സ്‌കൂളില്‍ പോകാതിരിക്കുന്നതും പഠിച്ചവര്‍ക്ക് ജോലിയൊന്നും കിട്ടാതെ വെറുതെ ഇരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് വിഷയം സര്‍ക്കാരിനു സമിതിയുടെ റിപ്പോര്‍ട്ടായി നല്‍കുകയും, അദ്ദേഹം പ്രതിനിധീകരിച്ച കൊല്ലങ്കോട് നിയോജകമണ്ഡലത്തിലെ പറമ്പിക്കുളം, തേക്കടി, നെല്ലിയാമ്പതി തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കി കൊടുക്കാനും പ്രത്യേക ശ്രദ്ധവച്ചു. അങ്ങനെ പഠിച്ചവര്‍ക്ക് പി.എസ്.സി വഴി സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ആദിവാസികളുള്‍പ്പെടെയുള്ള അധ:സ്ഥിത വര്‍ഗങ്ങളുടെ ക്ഷേമങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ ഗാന്ധിയന്‍.
 
സഹകാരികളുടെ ആത്മമിത്രം
 
സഹകരണ മേഖലയില്‍ ഒരുപാട് മാതൃകാവികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജെ.ഡി.സി, എച്ച്.ഡി.സി കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സഹകരണ ട്രെയിനിങ് കോളജ് പാലക്കാട് ആരംഭിക്കുന്നതിനു നടപടിയായത് ഇദ്ദേഹം സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടറായിരിക്കെയാണ്. ചിറ്റൂര്‍, കൊല്ലങ്കോട് എം.എല്‍.എ ആയിരുന്നപ്പോള്‍ ഒരുപാട് വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ സംബന്ധിച്ച് കേരളത്തിലെ ജനപ്രതിനിധികളും, തമിഴ്‌നാട്ടിലെ ജനപ്രതിനിധികളും തമ്മില്‍ പൊള്ളാച്ചിയില്‍ ഒരു ചര്‍ച്ചായോഗം നടന്നിരുന്ന സമയത്ത്, ചിറ്റൂരിലെ ജനപ്രതിനിധിയായിരുന്ന അദ്ദേഹം തമിഴ്‌നാടിന്റെ കരാര്‍ ലംഘനത്തെക്കുറിച്ച് സംസാരിച്ചതിന് അന്ന് ചിലര്‍ യോഗംനടക്കുന്ന ഹാളിന് പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. പിന്നീട് പൊലിസുകാര്‍ കേരളാതിര്‍ത്തിയിലേക്ക് കടത്തിവിടുകയും ചെയ്ത ഒരു അനുഭവം എന്നും മറക്കാതെ സൂക്ഷിക്കുന്നുണ്ട്. സംസ്ഥാന കാര്‍ഷിക, ഗ്രാമവികസന ബാങ്ക്, പാലക്കാട് ലാന്‍ഡ് മോര്‍ട്ടേജ് ബാങ്ക്, ജില്ലാ സഹകരണ ആശുപത്രി തുടങ്ങി ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വവും വഹിച്ചു.
 
സ്‌കൗട്ട്പ്രസ്ഥാനം
 
സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിന് കേരളത്തില്‍ ശക്തമായി വേരോട്ടമുണ്ടാക്കാന്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം മൂലം കഴിഞ്ഞിട്ടുണ്ട്. 1960ല്‍ ഒരു സ്‌ക്കൗട്ടായി പ്രവര്‍ത്തനം തുടങ്ങി 1990ല്‍ കേരളാ ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വൈസ് പ്രസിഡന്റ് വരെയായി. ഇപ്പോഴും ഈ രംഗത്ത് സജീവമാണ്. സ്‌കൗട്ട് പ്രസ്ഥാനത്തിലെ മൂന്നു ജംബൂരികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 1994ല്‍ പാലക്കാട്ട് നടന്ന പന്ത്രണ്ടാമതു ദേശീയ ജംബൂരിയുടെ ട്രഷററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജപ്പാന്‍, കൊറിയ, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, ഹോങ്കോങ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
1987ല്‍ ചിറ്റൂരില്‍നിന്നും, 1996, 2001 വര്‍ഷങ്ങളില്‍ കൊല്ലങ്കോട് മണ്ഡലത്തില്‍നിന്നും എം.എല്‍.എ ആയി. ഗാന്ധിസം ജീവിതവ്രതമാക്കിയ അദ്ദേഹം പൊതുപ്രവര്‍ത്തനരംഗത്തു തന്റേതായ ഇടം സ്വന്തമാക്കി. കോണ്‍ഗ്രസില്‍ ഏറ്റവും താഴെത്തട്ടില്‍ നിന്നു പ്രവര്‍ത്തനം തുടങ്ങി കെ.പി.സി.സി വൈസ് പ്രസിഡന്റ് വരെയായി. പഞ്ചായത്ത് അംഗം മുതല്‍ എം.എല്‍.എ വരെ ആയെങ്കിലും അധികാര രാഷ്ട്രീയത്തോടു വലിയ മമത കാണിച്ചില്ല.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കൊച്ചി പൂര്‍ണോദയ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍, ഹരിജന്‍ സേവക് സംഘ് കേരളാ ചാപ്റ്റര്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബം നന്നായാല്‍ നാട് നന്നാവും, അതിനാല്‍ കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബമിത്ര ചാരിറ്റബിള്‍ ട്രസ്റ്റിനും രൂപം നല്‍കിയിട്ടുണ്ട്. 15,000 പേരെ സംഘടിപ്പിച്ച് ഏറ്റവും വലിയ സൗജന്യ കണ്ണുചികിത്സാ ക്യാംപിന് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. മധുരയിലെ ഒരു കണ്ണാശുപത്രിയുമായി സഹകരിച്ച് ചിറ്റൂരിലാണ് ക്യാംപ് സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് കണ്ണുപരിശോധന ക്യാംപ് നടത്തിയത്.
 
അവാര്‍ഡുകള്‍
 
മികച്ച നിയമസഭാ സമാജികനുള്ള 2006 വര്‍ഷത്തെ കെ.എസ് നാരായണന്‍ നമ്പൂതിരി ഫൗണ്ടേഷന്‍ അവാര്‍ഡ്, അഡ്വ. കെ.ടി അച്യുതന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ്, 2014ല്‍ വി.ആര്‍ കൃഷ്‌ണേഴുത്തച്ഛന്‍ അവാര്‍ഡ്, സഹകരണരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ഉദയാബാന്‍ സിംഗ്ജി മെമ്മോറിയല്‍ അവാര്‍ഡ്, വെങ്കിടരാം മെമ്മോറിയല്‍ അവാര്‍ഡ്, സദാനന്ദ അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ തേടിയെത്തി.
 
കുടുംബം
 
ചിറ്റൂര്‍ കറുകമണി കരിമ്പത്തു പരേതരായ അപ്പുവിന്റെയും വഴുക്കല്‍ ദേവയാനിയുടെയും മകനായി ജനിച്ചു. പത്താം ക്ലാസ് വരെ പഠിച്ചു. ഭാര്യ: കൃഷ്ണവേണി. വീട്ടമ്മയാണ്. മക്കള്‍: കെ.സി വിനീത്. (ബിസിനസ്), കെ.സി പ്രീത് (പാലക്കാട് ഡി.സി.സി സെക്രട്ടറി, ചിറ്റൂര്‍ തത്തമംഗലം നഗരസഭാ കൗണ്‍സിലര്‍), രശ്മി ചന്ദ്രന്‍ (ഹൈസ്‌കൂള്‍ അധ്യാപിക).


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago