സ്‌കൂള്‍ കലോത്സവം: മത്സരാര്‍ഥികള്‍ക്ക് സ്‌റ്റേജില്‍ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടി; ഹൈക്കോടതി
കൊച്ചി: സ്‌കൂള്‍ കലോത്സവ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. കലോത്സവങ്ങളില്‍ സംഘാടന വീഴ്ച മൂലം മത്സരാര്‍ഥികള്‍ക്ക് അപകടം സംഭവിച്ചാല്‍ സംഘാടകര്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി അറിയിച്ചു. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരിക.
കലോല്‍സവത്തിനിടെ സ്റ്റേജില്‍ വച്ച് അപകടമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മത്സരാര്‍ഥി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഹരജിക്കാരുടെ അപ്പീലുകള്‍ തള്ളിയ അപ്പീല്‍ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കാനും കോടതി ഉത്തരവിട്ടു.
ഹര്‍ജിക്കാരുടെ അപ്പീലുകള്‍ തള്ളിയ അപ്പീല്‍ കമ്മിറ്റി തീരുമാനം പുനപ്പരിശോധിക്കാനും കോടതി ഉത്തരവിട്ടു. കലോത്സവത്തിനിടെ സ്‌റ്റേജില്‍ വച്ച് അപകടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികള്‍. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലാ കലോത്സവങ്ങളിലെ മത്സരാര്‍ത്ഥികളാണ് ഹര്‍ജിക്കാര്‍. ചവിട്ടുനാടകത്തിനിടയില്‍ കാല്‍കുഴ തെറ്റി പരുക്ക് പറ്റിയ കുട്ടി അടക്കമാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."