പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച്ച ഇന്ന് രാവിലെ; ബഫർ സോണും കെ റെയിലും ഉൾപ്പെടെ ചർച്ചയാകും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇന്ന്. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഡൽഹിയിലെ ഒദ്യോഗിക വസതിയിലാണ് ചർച്ച. ചീഫ് സെക്രട്ടറി വി.പി ജോയിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ബഫർ സോൺ, സംസ്ഥാനത്തിന്റെ വായ്പ പരിധി, കെ. റെയിൽ തുടങ്ങിയ വിഷയങ്ങൾ കുടിക്കാഴ്ചയിൽ ചർച്ചയായേക്കും. സി.പി.എം പി.ബി യോഗത്തിൽ പങ്കെടുക്കാനായി ഇന്നലെ കണ്ണൂരിൽ നിന്നാണ് മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയത്.
സംസ്ഥാനത്തെ മലയോരമേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയമാകും മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ പ്രധാനമായും ഉന്നയിക്കുക. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും നിരവധി പരാതികളാണ് സർക്കാരിന് ലഭിച്ചത്. സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീണ്ടുപോകുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി അറിയിക്കും.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെയും മുഖ്യമന്ത്രി ഇന്ന് കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."